search
 Forgot password?
 Register now
search

അന്നു പാർട്ടിക്കു വേണ്ടി ഓടി, ഇന്നു നിലനിൽപ്പിനായും; സത്യപ്രതിജ്ഞ ചെയ്ത് ഒരുവർഷമായ ഇന്നു തന്നെ വീഴ്ച

LHC0088 2025-12-4 22:21:22 views 752
  

    



കോട്ടയം∙ എംഎൽഎയായി രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത് 2024 ഡിസംബർ 4 ഉച്ചയ്ക്ക് 12 മണിക്ക്. ഇന്ന് ഉച്ച്യ്ക്ക് 12ന് തിരുവനന്തപുരം വഞ്ചിയൂരിലെ ജില്ലാ കോടതിയിൽ രാഹുലിന് എതിരായ കേസിൽ നിർത്തിവച്ച വാദവും പുനരാരംഭിച്ചു. യുവനേതാവിനെ തേടിയെത്തിയത് രണ്ടു തിരിച്ചടികൾ  – കോടതി വിധി എതിരായതിനു പിന്നാലെ പാർട്ടിയിൽ നിന്നു പുറത്ത്.  

  • Also Read രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല; അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി, കോൺഗ്രസിൽനിന്ന് പുറത്ത്   


കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻഎസ്‌യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പിന്നീട് എംഎൽഎയുമായത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി യുവനേതാവിന്റെ പേരു വെളിപ്പെടുത്താതെ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയരുന്നത്. പേരു വെളിപ്പെടുത്താതെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. അന്നുതന്നെ രാഹുലിന്റെ പേരു വെളിപ്പെടുത്തി പ്രവാസി എഴുത്തുകാരിയും രംഗത്തെത്തി. പിറ്റേന്ന് ചാറ്റുകളും ഓഡിയോ ക്ലിപ്പും പുറത്തുവന്നു.  

  • Also Read ഫോണ്‍ ഓണായി, കീഴടങ്ങാനുള്ള തയാറെടുപ്പോ?; പ്രതിരോധത്തിനുള്ള വഴികള്‍ അടഞ്ഞ് രാഹുൽ   


ഹൈക്കമാൻഡിനു രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി ചോദിച്ചുവാങ്ങി. പിന്നാലെ പാർലമെന്ററി പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു. വിവാദം കെട്ടടങ്ങിയപ്പോഴേക്കും പാലക്കാട് മണ്ഡലത്തിലെത്തി. ഇതിനിടെയാണ് ആരോപണങ്ങൾ വീണ്ടുമെത്തിയത്.

  • Also Read ഒ‌ടുവിൽ ‘ബ്രഹ്മാസ്ത്ര പ്രയോഗം’: ‘രാഹുലിനെ പുറത്താക്കിയത് ഒറ്റക്കെട്ടായി; എഐസിസി അനുമതിയോടെ’   

    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് മുഖ്യധാര രാഷ്ട്രീയത്തിൽ കെഎസ്‌യുവിന്റെ രണ്ടാം നിര നേതാവായി രാഹുലിന്റെ രംഗപ്രവേശം. കെപിസിസി വക്താവ് അല്ലെങ്കിലും അനൗദ്യോഗികമായി രാഹുലിന്റെ മുഖം ടിവി സ്ക്രീനുകളിൽ തെളിഞ്ഞു തുടങ്ങി. കൂടുതലായും കോവിഡ്‌ കാലത്ത്. അവസരം ഉപയോഗപ്പെടുത്തിയ രാഹുൽ പാർട്ടിയുടെ തീപ്പൊരി നേതാവായി വളർന്നു. സർക്കാരിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി പല തവണ പൊലീസ് മർദനത്തിന് ഇരയായി.

  • Also Read ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?   


പാർട്ടി പ്രവർ‌ത്തനങ്ങളിൽ സജീവമായതോടെ ഷാഫി പറമ്പിലുമായി രാഹുൽ ഏറെ അടുത്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞപ്പോൾ അവിടേക്ക് ഷാഫിക്ക് നിർദേശിക്കാൻ ഒറ്റപ്പേരേ ഉണ്ടായിരുന്നുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കണം എന്ന കോൺഗ്രസ് നിർദേശം വന്നപ്പോഴും പാലക്കാട്ട് രാഹുലിനെ പിൻഗാമിയാക്കണം എന്ന നിബന്ധന മാത്രമാണ് ഷാഫി പറമ്പിൽ മുന്നോട്ടുവച്ചത്.     

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം rahulmamkootathil എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Rahul Mamkootathil\“s MLA Oath and Subsequent Legal Hurdles: Rahul Mamkootathil faces setbacks as court proceedings resume and he exits the party amidst controversy. Rising from KSU leader to MLA, allegations surfaced impacting his career, leading to resignation and suspension, and further controversy resurfacing later.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
152458

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com