കൊച്ചി / തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്.ജയശ്രീയുടെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ജയശ്രീ നാലാം പ്രതിയും ശ്രീകുമാർ ആറാം പ്രതിയുമാണ്.
- Also Read രാഹുലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിൽ; എട്ടാം ദിവസവും ഒളിവിൽ; ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ
മിനിട്സ് തിരുത്തി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജയശ്രീ സ്വർണപ്പാളികൾ കൈമാറിയെന്നാണ് കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റു ചെയ്തിട്ടില്ലെന്നുമാണ് ജയശ്രീയുടെ വാദം. 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോർഡ് സെക്രട്ടറി. അതിനു ശേഷം 2020 മേയിൽ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവർത്തിച്ചു. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് മുൻപാകെ ജയശ്രീ വിശദമാക്കിയിരുന്നു. ഹർജി കോടതിയുടെ പരിഗണനയിലായിരുന്നപ്പോൾ ജയശ്രീയുടെ അറസ്റ്റ് കോടതി വിലക്കിയിരുന്നു.
ദ്വാരപാലക ശിൽപ്പപാളിയിലെയും ശ്രീകോവിലിന്റെ വാതിലിന്റെ കട്ടിളപ്പടിയിലേയും സ്വർണ മോഷണ കേസിലാണ് ശ്രീകുമാർ ആറാം പ്രതി. ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറിൽ സാക്ഷിയായി ഒപ്പിട്ടത് ശ്രീകുമാറായിരുന്നു. മേലുദ്യോഗസ്ഥനായ എക്‌സിക്യൂട്ടീവ് ഓഫിസറുടെ നിർദേശപ്രകാരമാണ് മഹസറിൽ ഒപ്പിട്ടതെന്നും ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ ചുമതല തനിക്കുണ്ടായിരുന്നില്ലെന്നുമായിരുന്നു ശ്രീകുമാറിന്റെ വാദം. സ്വർണം പൂശാനുള്ള തീരുമാനം താൻ സ്ഥാനമേൽക്കുന്നതിനു മുൻപ് എടുത്തതാണെന്നും ശ്രീകുമാർ വാദിച്ചിരുന്നു. എന്നാൽ ഇരുവരുടെയും വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജികൾ തള്ളിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിലെ കട്ടിളയിലെയും സ്വർണം കവർന്നത് രണ്ട് കേസുകളായാണ് പ്രത്യേകാന്വേണ സംഘം (എസ്ഐടി) അന്വേഷിക്കുന്നത്.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
അതേ സമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും പ്രതിചേർത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ പാളി കേസിലാണ് പത്മകുമാറിനെ എസ്ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേര്‍ത്തിരുന്നത്. 2019ല്‍ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. English Summary:
Sabarimala gold theft case: High Court dismissing anticipatory bail pleas for former Devaswom officials S. Jayasree and S. Sreekumar. The Special Investigation Team has also implicated former Travancore Devaswom Board President A. Padmakumar in the ongoing investigation. |