മുംബൈ∙ കേന്ദ്രസർക്കാർ നിഷ്കർഷിച്ച പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി നടപ്പാക്കാത്തതാണ് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുന്നതിലേക്കു നയിച്ചതെന്ന് പൈലറ്റുമാരുടെ സംഘടന. കോക്ക്പിറ്റ് ജീവനക്കാർക്കായുള്ള പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി, വിശ്രമ സമയ മാനദണ്ഡങ്ങൾ പൂർണമായി നടപ്പിലാക്കുന്നതിന് മുൻപ് രണ്ട് വർഷത്തെ തയാറെടുപ്പ് സമയം ഇൻഡിഗോയ്ക്ക് ലഭിച്ചിരുന്നെന്നും എന്നാൽ ഇവ കൃത്യമായി നടപ്പാക്കിയില്ല എന്നുമാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി) പറയുന്നത്. വിശദീകരിക്കാനാകാത്ത വിധത്തിലുള്ള നിയമന നിരോധനം ആണ് ഇൻഡിഗോ നടപ്പാക്കിയതെന്നും എഫ്ഐപി ഡിജിസിഎയ്ക്ക് ബുധനാഴ്ച അയച്ച കത്തിൽ പറഞ്ഞു.
- Also Read രാഹുലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിൽ; എട്ടാം ദിവസവും ഒളിവിൽ; ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ
പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ്ഡിടിഎൽ) നിയമങ്ങൾ പ്രകാരം, സുരക്ഷിതമായി സർവീസുകൾ നടത്താൻ ആവശ്യമായ ജീവനക്കാർ ഇല്ലെങ്കിൽ, എയർലൈനുകളുടെ സീസണൽ ഫ്ലൈറ്റ് ഷെഡ്യൂളുകൾക്ക് അംഗീകാരം നൽകരുതെന്ന് ഡിജിസിഎയോട് അഭ്യർഥിച്ചതായി എഫ്‌ഐപി അറിയിച്ചു. ജീവനക്കാരുടെ കുറവുണ്ടായത് ഇൻഡിഗോയുടെ വീഴ്ച കൊണ്ടാണ്. ഇത് ഒഴിവാക്കാമായിരുന്നു. യാത്രക്കാരോടുള്ള ഉത്തരവാദിത്വം പാലിക്കുന്നതിൽ ഇൻഡിഗോ പരാജയപ്പെടുന്നത് തുടർന്നാൽ, തിരക്കേറിയ സീസണിൽ മറ്റ് എയർലൈനുകൾക്ക് സ്ലോട്ടുകൾ പുനഃപരിശോധിച്ച് പുനർവിതരണം ചെയ്യുന്നത് പരിഗണിക്കണമെന്നും എഫ്‌ഐപി ആവശ്യപ്പെട്ടു.
- Also Read ‘കാലാവസ്ഥ ആസ്വദിക്കൂ’; വായു മലിനീകരണം ചർച്ച ചെയ്യണം, പാർലമെന്റിനു മുന്നിൽ മാസ്ക് അണിഞ്ഞ് പ്രതിഷേധം
ബുധനാഴ്ച 150 വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. വ്യാഴാഴ്ച രാവിലെ അത് 175ലേക്ക് ഉയർന്നു. 12 മണിയോടെ വന്ന റിപ്പോർട്ടിൽ രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് വിമാനത്താവളങ്ങളിൽനിന്നായി 180ൽ അധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിൽനിന്നാണ് ഈ കണക്ക്. വിവിധ വിമാനത്താവളങ്ങളിലെ 100ൽ അധികം വിമാനങ്ങൾ വൈകുകയും ചെയ്തു. ഡിസംബർ 3 ന് രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങളിൽനിന്ന് കൃത്യസമയത്ത് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്തത് 19.7% ഇൻഡിഗോ വിമാനങ്ങൾ മാത്രമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
മറ്റെല്ലാ വിമാനക്കമ്പനികളും ആവശ്യത്തിന് പൈലറ്റുമാരെ മുൻകൂട്ടി നിയമിക്കുകയും സമയബന്ധിതമായ ആസൂത്രണത്തിലൂടെയും തയാറെടുപ്പുകളിലൂടെയും വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുകയും ചെയ്യുന്നുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു. ഫ്ലൈറ്റ് ഓപ്പറേഷൻസ് ഉൾപ്പെടെയുള്ള വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ കുറഞ്ഞ ജീവനക്കാരെ മാത്രം നിലനിർത്തുന്ന ഇൻഡിഗോയുടെ നിലപാടിന്റെ നേരിട്ടുള്ള ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധി. English Summary:
Indigo flight cancellations: IndiGo flight cancellations were caused by the airline\“s failure to implement new DGCA flight duty regulations and an unexplained hiring freeze, according to the Federation of Indian Pilots. |