ശബരിമല ∙ മണ്ഡലകാലം തുടങ്ങി 18 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ആകെ എത്തിയ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം ഇന്ന് രാത്രി 7 മണി വരെ 14,95,774 പേരാണ് എത്തിയത്. 7 മണിക്ക് ശേഷമുള്ള എണ്ണം കൂടി കൂട്ടിയാൽ 15 ലക്ഷം കവിയും. ബുധനാഴ്ച പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ 66522 പേരാണ് ദർശനം നടത്തിയത്.
- Also Read ‘മോദിയുടെ മേൽനോട്ടത്തിൽ ശബരിമല; അതിന് ജനങ്ങള്‍ തീരുമാനിക്കണം, പരാതി നൽകിയത് എന്റെ വീട്ടിലെയും പെണ്‍കുട്ടി’
അതേ സമയം, തീർഥാടന കാലയളവിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന മിന്നൽ പരിശോധന നടത്തി. സന്നിധാനം സ്പെഷൽ ഓഫിസർ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ചില വ്യാപാര സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ അഗ്നിശമന ഉപകരണങ്ങൾ കണ്ടെത്തി.
- Also Read കണ്ണൂരിലെ ആ സഖാവ് ‘ക്രിസ്റ്റപ്രിയൻ’; 1.10 കോടി മുടക്കി ഏതു കാർ വാങ്ങും മുഖ്യമന്ത്രി? സതീശനും വാങ്ങിക്കൊടുക്കുമോ പുതിയ വാഹനം?
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ഫയർ എക്സിറ്റുകൾക്ക് തടസമാകുന്ന രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇത്തരം സുരക്ഷാ വീഴ്ചകൾ വരുത്തിയ സ്ഥാപനങ്ങൾക്ക് അടിയന്തരമായി ക്രമീകരണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
English Summary:
Sabarimala Pilgrimage Exceeds 15 lakh Devotees: Authorities are ensuring safety with fire safety inspections at Sannidhanam trading establishments, issuing notices for violations. |