LHC0088 • 1 hour(s) ago • views 748
1971ലെ ഇന്ത്യ– പാക്ക് യുദ്ധത്തിനുശേഷം പേർഷ്യൻ ഗൾഫിലെത്തിയ 2 ഇന്ത്യൻ യുദ്ധക്കപ്പലുകളിലൊന്നിൽ ഞാനുണ്ടായിരുന്നു. അന്ന് ഹോർമുസ് കടലിടുക്കിൽ, ഇറാൻ നാവികസേനയുടെ നാലഞ്ചു ചെറുയാനങ്ങൾ ഞങ്ങളെ തടഞ്ഞു. വലിയ യുദ്ധക്കപ്പലുകളോട് ഏറ്റുമുട്ടാൻ ശേഷിയില്ലാത്തവയായിരുന്നു അവ. ഇതു ഞങ്ങളുടെ മേഖലയാണെന്ന ഇറാന്റെ അധികാരപ്രകടനമായിരുന്നു അത്. അനുമതിപത്രങ്ങൾ കാണിച്ചു നല്ല സൗഹൃദത്തോടെ ഞങ്ങളന്നു പേർഷ്യൻ ഗൾഫിലേക്കു യാത്ര തുടർന്നു. അന്നേ അവർ ഹോർമുസിൽ അധികാരം കാണിച്ചു തുടങ്ങിയിരുന്നു.
What you should read next
- IRAN-ISRAEL CONFLICT കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ, ഇന്ത്യയ്ക്ക് ആശങ്കയുടെ ദിനങ്ങൾ Latest News
കടലിടുക്കുകൾ നാവികർക്ക് ഏറ്റവും പ്രയാസമുണ്ടാക്കുന്ന മേഖലയാണ്. ടോൾ ഈടാക്കാത്ത ടോൾ ബൂത്തുകളാണവയെന്നു പറയാം. കടലിടുക്കിനോടു ചേർന്നു കിടക്കുന്ന രാജ്യത്തിന്റെ അധികാരപ്രയോഗം ഏതു നിമിഷവും പ്രതീക്ഷിക്കണം. ഹോർമുസ്, മലാക്ക ഉൾപ്പെടെ ലോകത്തു പ്രധാനപ്പെട്ട ഇരുപത്തഞ്ചോളം കടലിടുക്കുകളുണ്ട്. പേർഷ്യൻ ഗൾഫിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോർമുസിലൂടെയാണു ലോകത്തെ 12% ചരക്കുനീക്കവും നടക്കുന്നത്. നാൽപതിനായിരത്തോളം കപ്പലുകൾ പ്രതിവർഷം കടന്നുപോകുന്നു. ഡോ.പ്രഭാകരൻ പാലേരി (Photo: Special Arrangement)
ഹോർമുസ് കടലിടുക്കിന്റെ വടക്കുഭാഗത്ത് ഇറാനും പടിഞ്ഞാറുഭാഗത്ത് യുഎഇയും ഒമാന്റെ അധികാരപരിധിയിൽ വരുന്ന മുസണ്ടം ഉപഭൂഖണ്ഡവുമാണ്. കടലിടുക്കിന്റെ വീതികൂടിയ ഭാഗം 95 കിലോമീറ്ററോളം വരും. രാജ്യങ്ങളുടെ അധികാരപരിധി, തീരത്തുനിന്ന് 22.24 കിലോമീറ്റർ വരെയാണെന്ന് 1982 ൽ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച രാജ്യാന്തര കടൽനിയമം നിഷ്കർഷിക്കുന്നുണ്ട്. ഇതുപ്രകാരം സമീപരാജ്യങ്ങളുടെ സമുദ്രാതിർത്തികൾക്കിടയിലൂടെത്തന്നെ കപ്പലുകൾക്കു കടലിടുക്കിലൂടെ സുഗമമായി കടന്നുപോകാം.
എന്നിട്ടും ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്, യുദ്ധകാലത്ത് അവർക്കതിന് അധികാരമുണ്ടെന്നതു കാണിക്കുന്നു. യുദ്ധകാലത്തു കപ്പലുകൾ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ കടന്നുപോകരുതെന്നു നിർദേശിക്കാനും നിയന്ത്രണമേർപ്പെടുത്താനും രാജ്യങ്ങൾക്കു കഴിയും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇതു ചെയ്തിട്ടുമുണ്ട്. യുദ്ധത്തിന്റെ ഭാഗമായതിനാൽ, ഇറാൻ ചെയ്തതിൽ തെറ്റില്ല. ഏതു കപ്പലിനെയും തടയാം, ആക്രമിക്കാം. അവർക്ക് ഇറാനെ തിരിച്ചും ആക്രമിക്കാം. ADVERTISEMENT Go AD-FREE
ഇന്ത്യൻ ചരക്കുകപ്പലുകൾ ഇതുവഴി പോകണമെങ്കിൽ ഇന്ത്യൻ നാവികസേനയോ വ്യോമസേനയോ സുരക്ഷ നൽകണം. നയതന്ത്ര തലത്തിലുള്ള നീക്കങ്ങളും വേണം. പക്ഷേ, കടലിടുക്ക് അടച്ചാൽ ചരക്കുകപ്പലുകളൊന്നും അതുവഴി പോകാൻ മെനക്കെടാറില്ലെന്നതാണു സത്യം. ഹോർമുസ് അടയ്ക്കുന്നതോടെ എണ്ണ ഇറക്കുമതി മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും തടസ്സപ്പെടും.
പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് ബദൽ മാർഗങ്ങൾ ഇന്ത്യാ സർക്കാർ കണ്ടെത്തിയിട്ടുണ്ടാകും. വേവലാതിപ്പെടേണ്ട സാഹചര്യമുണ്ടെന്നു തോന്നുന്നില്ല. നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാൻ, മേഖലയിലെ മറ്റു രാജ്യങ്ങളേക്കാളുപരി ഇന്ത്യയ്ക്കു തന്ത്രപരമായ പദ്ധതികളുണ്ടാകുമെന്നുറപ്പാണ്. ADVERTISEMENT Go AD-FREE
(കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറലായ ലേഖകൻ ഗുജറാത്ത് ഗാന്ധിനഗറിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നാഷനൽ സെക്യൂരിറ്റി സ്ട്രാറ്റജി ലൈഫ് ടൈം പ്രഫസറാണ്)
JUST IN
-
2 MINUTES AGO IRAN-ISRAEL CONFLICT ഇറാന് ഹോർമുസ് നിയന്ത്രിക്കാനാകുമോ?: പറ്റും, യുദ്ധകാലത്ത്; ഇന്ത്യയ്ക്ക് ബദൽ മാർഗങ്ങളുണ്ട് Latest News
-
26 MINUTES AGO ഏലേലയ്യാ..!! ഗ്വാട്ടിമാലയെ മലർത്തിയടിക്കാൻ ഇന്ത്യ; ഏലം വിപണിയിൽ വൻ മുന്നേറ്റം, കേരളത്തിന് പ്രതീക്ഷ Commodity
-
1 HOUR 52 MINUTES AGO Gold Price - Live സ്വർണവില ഇടിഞ്ഞു; കേരളത്തിൽ 1.2 ലക്ഷത്തിനും താഴെ, ഇനി എങ്ങോട്ട്? ഖമനയിയുടെ ‘പുത്രൻ’ ഉൾപ്പെടെ 4 കാര്യം നിർണായകം Commodity
VIEW MORE
English Summary:
Iran-Israel Tension: Iran can control the Strait of Hormuz during wartime, impacting global shipping and India\“s trade, but India has developed alternative routes and strategic plans. |
|