search
 Forgot password?
 Register now
search

ഒന്നരമാസം മുൻപ് പാടത്ത് പൊട്ടിവീണ വൈദ്യുതക്കമ്പി എടുത്തുമാറ്റാൻ ശ്രമം, ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം; അനാസ്ഥ

Chikheang 2025-12-3 11:51:27 views 1246
  



കാഞ്ഞങ്ങാട് (കാസർകോട്) ∙ പാടത്തു പൊട്ടിവീണു കിടന്ന വൈദ്യുതക്കമ്പി എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് കർഷകനു ദാരുണാന്ത്യം. ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി എ.കുഞ്ഞിരാമനാണ് (65) മരിച്ചത്. ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുൻപു പൊട്ടിയതാണെന്നും പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നും കെഎസ്ഇബിയുടെ അനാസ്ഥയാണു മരണത്തിനു കാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു.  

  • Also Read ചെറുപുഴയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ കത്തി നശിച്ചു   


പാടത്തിനു നടുവിലെ വൈദ്യുതിലൈൻ സ്ഥിരമായി പൊട്ടിവീഴുന്നതിനാൽ മറുഭാഗത്തുകൂടി പുതിയ ലൈൻ സ്ഥാപിച്ചിരുന്നു. എന്നിട്ടും പഴയ ലൈനിലെ വൈദ്യുതി വിഛേദിച്ചിരുന്നില്ല. അതേസമയം, ലൈനിലേക്കുള്ള വൈദ്യുതി നേരത്തേ വിഛേദിച്ചതാണെന്നും എങ്ങനെയാണ് ഇതിലൂടെ വൈദ്യുതിപ്രവാഹമുണ്ടായതെന്നു പരിശോധിക്കുന്നുണ്ടെന്നും കെഎസ്ഇബി മാവുങ്കാൽ സെക്‌ഷൻ അസി.എൻജിനീയർ പറഞ്ഞു.

പേരക്കുട്ടിയെ അങ്കണവാടിയിൽ വിട്ടശേഷം സമീപത്തെ തോട്ടത്തിൽ അടയ്ക്ക പെറുക്കാൻപോയ കുഞ്ഞിരാമനെ ഉച്ചയ്ക്കു രണ്ടിനാണു മരിച്ചനിലയിൽ കണ്ടെത്തിയത്. പൊട്ടിവീണ ലൈനിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം. കാലങ്ങളായി വീണുകിടക്കുന്ന ലൈനിൽ വൈദ്യുതിയുണ്ടാകില്ലെന്ന ധാരണയിൽ എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ അപകടമുണ്ടായെന്നാണു പ്രാഥമിക നിഗമനം.
    

  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കെഎസ്ഇബി ജീവനക്കാരും ഹൊസ്ദുർഗ് പൊലീസും സ്ഥലത്തെത്തി. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ. ദിനേശ് ബീഡിക്കമ്പനിയിലെ മുൻ തൊഴിലാളിയാണ് കുഞ്ഞിരാമൻ. ഭാര്യ ശോഭ (കൊവ്വൽപള്ളി). മക്കൾ: മനോജ് (ഗൾഫ്), മഹിജ, മഹേഷ് (സെയിൽസ് എക്സിക്യൂട്ടീവ്). മരുമക്കൾ: നിഷ, ഗംഗാധരൻ. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി, പരേതനായ പരദേശി. English Summary:
Farmer electrocuted in Kanhangad due to a faulty power line: The incident highlights alleged negligence by KSEB, as the line had been reported as broken for over a month without repair, leading to the tragic death of the 65-year-old farmer.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153875

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com