കൊളംബോ ∙ പ്രളയം ബാധിച്ച ശ്രീലങ്കയിലേക്ക് ദുരിതാശ്വാസമായി പാക്കിസ്ഥാൻ വസ്തുക്കൾ കാലാവധി കഴിഞ്ഞതെന്ന് ആരോപണം. ‘ഇന്നും എപ്പോഴും പാക്കിസ്ഥാൻ ശ്രീലങ്കയ്ക്കൊപ്പം’ എന്ന ക്യാപ്ഷനിൽ പാക്കിസഥാൻ എക്സിൽ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് ഉൽപന്നങ്ങൾ കാലാവധി കഴിഞ്ഞതാണെന്ന് വിമർശനമുയർന്നത്. ചിത്രത്തിലുള്ള വസ്തുക്കളുടെ പായ്ക്കറ്റിൽ കാലാവധി 2024 ഒക്ടോബർ എന്ന് രേഖപ്പെടുത്തിയതാണ് ആളുകൾ ചൂണ്ടിക്കാട്ടിയത്. ഇതോടെ പാക്കിസ്ഥാനെതിരെ കടുത്ത വിമർശനമുയർന്നു. ഉപയോഗശൂന്യമായ വസ്തുക്കളാണ് അയച്ചതെന്ന വിവരം ശ്രീലങ്കൻ അധികൃതർ പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Also Read ‘അസിം മുനീർ ക്രൂരനായ സ്വേച്ഛാധിപതി, അയാൾക്ക് മാനസിക സ്ഥിരതയില്ല; എന്നെ കൊല്ലുക എന്നതാണ് ഇനി ബാക്കിയുള്ളത്’
ഇതാദ്യമായല്ല പാക്കിസ്ഥാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും വിമർശകർ പറയുന്നു. 2021ൽ താലിബാൻ അഫ്ഗാൻ തിരിച്ചുപിടിച്ച സമയത്ത് ഇന്ത്യ അവിടേക്ക് സഹായമായി പാക്കിസ്ഥാൻ വഴി അയച്ച ധാന്യപ്പൊടി അടക്കമുള്ള വസ്തുക്കൾ ഉപയോഗശൂന്യമായ നിലയിലാണ് കാബൂളിലെത്തിയിരുന്നത്. ശ്രീലങ്കയിൽ ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയത്തിൽ 334 പേരാണ് ഇതുവരെ മരിച്ചത്. പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഓപ്പറേഷൻ സാഗർ ബന്ധുവിലൂടെ 53 ടൺ ദുരിതാശ്വാസ സഹായമാണ് ഇന്ത്യ ഇതുവരെ ശ്രീലങ്കയിലേക്ക് അയച്ചത്. നാവികസേനയുടെ രണ്ട് കപ്പലുകളും വ്യോമസേനയുടെ മൂന്ന് വിമാനങ്ങളും കൊളംബോയിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @OsintUpdates എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
English Summary:
Pakistan Accused of Sending Expired Goods to Sri Lanka: Controversy began after relief materials sent to the flood-affected nation were allegedly found to be unusable.