ബെംഗളൂരു∙ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വീണ്ടും ചർച്ച നടത്തി, ഒരുമിച്ച് പ്രാതൽ കഴിച്ചു. ശിവകുമാറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞയാഴ്ച ശിവകുമാർ സിദ്ധരാമയ്യയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.
- Also Read ‘എല്ലാവരും ഒറ്റക്കെട്ട്; മുഖ്യമന്ത്രിയുമായി ചേർന്ന് തന്ത്രം രൂപീകരിക്കും, എന്റെ പരിധി എന്തെന്ന് വ്യക്തമായറിയാം’
കർണാടകയിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന സന്ദേശം പകരാനായിരുന്നു കൂടിക്കാഴ്ചകൾ. എഐസിസി നിർദേശ പ്രകാരമാണ് ശനിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ ശിവകുമാർ എത്തിയത്. തങ്ങൾക്കിടയിൽ ഭിന്നതകളില്ലെന്നും 2028 നിയമസഭാ, 2029 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ഒന്നിച്ചു നയിക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചിരുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി എടുക്കുന്ന തീരുമാനം അനുസരിക്കുമെന്ന് ഇരുനേതാക്കളും ആവർത്തിച്ചു.
- Also Read ‘തിരഞ്ഞെടുപ്പ് വരും, പിന്നാലെ ഇ.ഡിയും’: അതാണോ മസാല ബോണ്ടിൽ സംഭവിച്ചത്? കുരുക്കാകുമോ പിണറായിക്കും ഐസക്കിനും?
ബെലഗാവി ശീതകാല സമ്മേളനം ആരംഭിക്കുന്ന 8ന് കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് ബിജെപി സുവർണവിധാൻ സൗധ ഉപരോധിക്കാനിരിക്കെയാണ് താൽക്കാലിക മഞ്ഞുരുക്കം. രണ്ടാം തവണ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, ജനുവരി 6 വരെ തുടർന്നാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഈ പദവിയിലിരുന്നതിനുള്ള റെക്കോർഡ് സ്വന്തമാക്കും. 2792 ദിവസം മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അർസിനാണ് നിലവിൽ റെക്കോർഡ്.
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
- പ്രകൃതി കണ്ടുപിടിച്ച മനോഹരമായ സൂത്രം; പക്ഷേ നമ്മളല്ല ആദ്യം ചുംബിച്ചത്; വിസർജ്യം മൂല്യമേറിയ ശാസ്ത്രരഹസ്യങ്ങളുടെ നിധിയോ?
MORE PREMIUM STORIES
English Summary:
Siddaramaiah and Shivakumar Discuss Leadership: Karnataka politics focuses on the recent meeting between Siddaramaiah and DK Shivakumar amidst leadership disputes. |