കൊല്ലം∙ ജില്ലാ ആശുപത്രിയിൽ യുവാക്കളുടെ അതിക്രമം. വാഹനാപകടത്തിൽപ്പെട്ട് മരിച്ചയാളുടെ സുഹൃത്തുക്കളാണ് അതിക്രമം നടത്തിയത്. ആശുപത്രിയുടെ ചില്ല് അടിച്ചുതകർക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. സംഭവത്തിൽ ആശുപത്രി ജീവനക്കാരിക്കു പരുക്കേറ്റു.
- Also Read വീട്ടിലെത്തിച്ച് കാമുകിയെ കൊലപ്പെടുത്തി; പിന്നാലെ യുവാവിന്റെ ആത്മഹത്യ
രാമന്‍കുളങ്ങര സ്വദേശി അനൂപ്, ബംഗാള്‍ സ്വദേശി ഗോബിന്ദ ദാസ് എന്നിവരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് അനൂപിന്റെ സുഹൃത്തുക്കളാണ് അതിക്രമം കാണിച്ചത്.
ഞായറാഴ്ച രാത്രി ഏഴരയോടെ കാവനാട് മുക്കാട് ആയിരുന്നു അപകടം. അനൂപ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനട യാത്രികരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച ഗോബിന്ദ ദാസിന്റെ മകൻ ജഗൻ ദാസ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Kollam hospital attack incident reported after road accident victims were brought in. Friends of the deceased vandalized the hospital, causing damage and injuring a staff member, alleging inadequate treatment. |