കൊച്ചി∙ കായൽത്തീരത്തെ ഉദ്യാനം കാത്തിരുന്നത് ആ വരവിനായിരുന്നു. തീരത്തെ വെളിച്ചപ്പൊട്ടുകൾ കസവിട്ട കായലോരത്ത് ഒരു നിശാഗന്ധി പോലെ മമ്മൂട്ടി വിടർന്നു. അതിന്റെ സൗമ്യപ്രകാശത്തിൽ സന്ധ്യ നിറഞ്ഞു. ഹോർത്തൂസിന് ദീപം കൊളുത്തി തുടക്കമിടാനെത്തിയ മഹാനടൻ പറഞ്ഞു തുടങ്ങിയത് ജീവിതോദ്യാനത്തെക്കുറിച്ചാണ്. പലതരം പൂക്കൾ വിടരുന്ന, പലതരം ശലഭങ്ങളെത്തുന്ന, ജീവിതാനന്ദത്തിന്റെ തേൻ മണമുള്ള കാറ്റു വീശുന്ന ഉദ്യാനം. കേരളത്തെ വിശേഷിപ്പിക്കാവുന്ന ഏറ്റവും നല്ല വാക്ക് ഉദ്യാനം ആണെന്ന് മമ്മൂട്ടി പറഞ്ഞു. പലതരം പൂക്കളെപ്പോലെ പലതരം മനുഷ്യർ ജീവിക്കുന്ന ഉദ്യാനം. ആ സഹവർത്തിത്വമാണ് നമ്മുടെ ഏറ്റവും വലിയ സോഷ്യൽ ക്യാപിറ്റൽ എന്നും അദ്ദേഹം പറഞ്ഞു.
- Also Read ‘മമ്മൂട്ടി’ എന്ന പേരിട്ടയാളെ വേദിയിലേക്ക് വിളിച്ചു മമ്മൂക്ക | ‘Mammootty | Hortus
ഹോർത്തൂസ് ഔപചാരികമായി ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി സംസാരിക്കുന്നു. മലയാള മനോരമ ഹോർത്തൂസിന് തിരിതെളിക്കുന്ന നടൻ മമ്മൂട്ടി. മലയാള മനോരമ ഹോർത്തൂസിന് തിരിതെളിക്കുന്ന നടൻ മമ്മൂട്ടി. ചിത്രം∙ മനോരമ... മമ്മൂട്ടി ഹോർത്തൂസ് വേദിയിൽ ഉദ്ഘാടന പ്രസംഗം നടത്തുന്നു. ‘ക്ലൈമാക്സില്ലാത്ത ജീവിതം’ എന്ന സെഷനിൽ പ്രഫ ടി.ജെ. ജോസഫ് , താഹ മാടായി , അമ്പികാസുതൻ മങ്ങാട് , അശ്വതി ശ്രീകാന്ത് എന്നിവർ (ചിത്രം: റസ്സൽ ഷാഹുൽ∙ മനോരമ)
‘‘എന്നെപ്പറ്റി പല ആരോപണങ്ങളുമുണ്ട്. അഹങ്കാരി, തലക്കനമുള്ളയാൾ അങ്ങനെ പലതും. പലരും എന്നെ അങ്ങനെ വിളിച്ചിട്ടുമുണ്ട്. പക്ഷേ എനിക്കൊരു രോഗാവസ്ഥ ഉണ്ടായപ്പോൾ എനിക്കു വേണ്ടി പ്രാർഥിച്ചവരിൽ അവരുമുണ്ടായിരുന്നു. അതാണ് ജീവിതത്തിന്റെ നന്മ’’ – ജീവിതത്തിന്റെ സാരമറിഞ്ഞ ഒരാളുടെവാക്കുകൾ. സദസിൽ തിങ്ങിനിറഞ്ഞ ആൾക്കൂട്ടം ഹൃദയം കൊണ്ടാണ് അതു കേട്ടിരുന്നത്.
- Also Read ‘നമ്മുടെ സോഷ്യൽ ക്യാപിറ്റൽ മനുഷ്യരുടെ സ്നേഹവും സഹവർത്തിത്വവും’: ഹോർത്തൂസിന് തിരിതെളിച്ച് മമ്മൂട്ടി
സിനിമയെ വെല്ലുന്ന ഒരു മനോഹര നിമിഷവും മമ്മൂട്ടി സദസ്സിനു വേണ്ടി കാത്തുവച്ചിരുന്നു. തന്നെ ആദ്യമായി മമ്മൂട്ടി എന്നു വിളിച്ച ചങ്ങാതിയെ സദസ്സിൽ നിന്നു വിളിച്ച് വേദിയിൽ ചേർത്തു നിർത്തി, പിന്നെ പരിചയപ്പെടുത്തി: ‘എന്റെ സുഹൃത്ത്, എടവനക്കാട് ശശിധരൻ’. സ്നേഹത്തിന്റെ ഉദ്യാനമാണ് ജീവിതം എന്ന തന്റെ വാചകത്തിനു സ്വയം ഉദാഹരണമാകുകയായിരുന്നു മമ്മൂട്ടി. ജീവിതത്തിൽ അഭിനയിക്കാനറിയാത്ത മഹാനടൻ!
LIVE UPDATES
SHOW MORE
View this post on Instagram
A post shared by Manorama Online (@manoramaonline)
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
English Summary:
Mammootty Inaugurates Hortus in Kochi: He emphasized the importance of co-existence and shared a touching moment by introducing his childhood friend, reinforcing the value of lifelong friendships. |