വാഷിങ്‌ടൻ ∙ യുഎസിൽ വൈറ്റ് ഹൗസിനു സമീപം 2 നാഷനല്‍ ഗാര്‍ഡുകൾ വെടിയേറ്റു മരിച്ചു. ഇരുവരും പശ്ചിമ വിർജീനിയ സ്വദേശികളാണ്. പ്രതിയെ കസ്‌റ്റഡിയിലെടുത്തു. വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തുകയും ചെയ്‌തു. സംഭവസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കെന്റക്കിയിലുമായിരുന്നു.
- Also Read ‘പുട്ടിൻ ഫോണിൽ വിളിച്ച് പ്രശംസിക്കണം’: ട്രംപിനെ പാട്ടിലാക്കാനുള്ള വഴികൾ ഉപദേശിക്കുന്ന ഫോൺ സംഭാഷണം ചോർന്നു
നാഷനല്‍ ഗാര്‍ഡ് സൈനികരുടെ മരണം പശ്ചിമ വിർജീനിയ ഗവർണർ പാട്രിക് മോറിസി സ്‌ഥിരീകരിച്ചു. ‘വാഷിങ്‌ടൻ ഡിസിയിൽ വെടിയേറ്റ പശ്ചിമ വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങളും ഗുരുതര പരുക്കുകളെ തുടർന്ന് മരിച്ചുവെന്ന് അതിയായ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. പശ്ചിമ വിർജീനിയ സ്വദേശികളായ ഈ ധീര സൈനികർക്ക് രാജ്യസേവനത്തിനിടെയാണ് ജീവൻ നഷ്ടമായത്. ഇവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും നാഷനല്‍ ഗാര്‍ഡുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഇവരുടെ സേവനവും ജീവത്യാഗവും പശ്ചിമ വിർജീനിയ മറക്കില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഭീകരമായ പ്രവൃത്തിക്ക് ശക്‌തമായ നടപടി ആവശ്യപ്പെടും.’ – പാട്രിക് മോറിസി സമൂഹമാധ്യമത്തിൽ കുറിച്ചു. English Summary:
White House Shooting: White House shooting resulted in the death of two National Guard soldiers near the White House. The incident led to a lockdown and heightened security measures in the area. Investigations are currently underway. |