ദുബായ് ∙ കടുത്ത വൈറൽ പനിയെ തുടർന്ന് റാപ്പര്‍ വേടനെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേടന്റെ അനാരോഗ്യം മൂലം വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി മാറ്റി. ഡിസംബര്‍ 12ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസിൽ വേടൻ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടർന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടൻ സ്റ്റേജിലെത്തിയത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
- Also Read അനുമതിയില്ലാതെ രാത്രി വനത്തിൽ കടന്നു; വിഡിയോ ചിത്രീകരണം: വയനാട്ടിൽ യുട്യൂബർമാർക്കെതിരെ കേസ്
ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. വേടന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കപ്പെടാനില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ആണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവയ്ക്കേണ്ടി വന്നതിനു ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. English Summary:
Vedan Health Update: Rapper Vedan is currently hospitalized due to a severe viral fever, leading to the postponement of his Qatar concert. He is receiving medical attention and is expected to recover soon, with friends indicating he\“ll be discharged in a couple of days. |