ന്യൂഡൽഹി∙ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ ദിനത്തിൽ ജനങ്ങളോട് ആഹ്വാനം ചെയ്തു. ‘‘ഇന്ത്യൻ ഭരണഘടന മനുഷ്യന്റെ അന്തസ്സിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുന്നു. അവകാശങ്ങൾ നൽകി ശാക്തീകരിക്കുമ്പോൾ തന്നെ അത് പൗരന്മാരെന്ന നിലയിൽ നമ്മുടെ കടമകളെക്കുറിച്ചും ഓർമിപ്പിക്കുന്നു. കടമകൾ നിറവേറ്റാൻ നാം എപ്പോഴും ശ്രമിക്കണം. കടമകളാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറ.’’– പ്രധാനമന്ത്രി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു.
- Also Read മുനമ്പത്തുകാര്‍ക്ക് ആശ്വാസം; അന്തിമ വിധി വരുന്നതുവരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി
ഭരണഘടന വെറുമൊരു പുസ്തകമല്ലെന്നും എല്ലാ പൗരന്മാർക്കും നൽകിയ പവിത്രമായ വാഗ്ദാനമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മതം, ജാതി, ഭാഷ എന്നിവ പരിഗണിക്കാതെ എല്ലാവർക്കും തുല്യതയും നീതിയും ബഹുമാനവും ലഭിക്കുമെന്നതാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും കവചമാണ്. ഓരോ പൗരന്റെയും ശബ്ദവുമാണ്. ഭരണഘടന സുരക്ഷിതമായിരിക്കുന്നിടത്തോളം കാലം ഓരോ പൗരനും സുരക്ഷിതനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയ്‌ക്കെതിരായ ഒരു ആക്രമണവും അനുവദിക്കില്ല. ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാമെന്നും രാഹുൽഗാന്ധി പറഞ്ഞു.
- Also Read ‘ഐപിഎസ് അല്ല, റിട്ട. ഐപിഎസ്’: ബിജെപി സ്ഥാനാർഥി ശ്രീലേഖയുടെ പദവി ‘വെട്ടി’ തിരഞ്ഞെടുപ്പ് കമ്മിഷൻ
വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. രാജ്യം ഒന്നാണെന്നാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവ്. അതെന്നും അങ്ങനെ തന്നെ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ ഉപരാഷ്ട്രപതി ജനങ്ങളോട് അഭ്യർഥിച്ചു.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
Prime Minister\“s Call to Strengthen Constitutional Values: Constitutional values are important for the strength of democracy and are the foundation of a just society. Prime Minister Modi urged citizens to uphold constitutional values, emphasizing the importance of duties alongside rights. Rahul Gandhi highlighted the Constitution as a sacred promise ensuring equality and justice for all, vowing to protect it against any attacks. |