പത്തനംതിട്ട∙ ശബരിമല ദർശനത്തിനു തിരക്ക് കൂടുന്നു. വെർച്വൽ ക്യൂ ഇല്ലാതെ വന്നാൽ നിലയ്ക്കലിൽ കൂടുങ്ങാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. വെർച്വൽ ക്യൂ കിട്ടാത്തവർ സ്പോട് ബുക്കിങ് എടുക്കാതെ പമ്പയിൽ എത്തിയാൽ സന്നിധാനത്തേക്കു പോകാൻ അനുവദിക്കില്ല. പമ്പയിൽ സ്പോട് ബുക്കിങ് സൗകര്യം ഇല്ല. നിലയ്ക്കൽ മാത്രമാണ് ഈ സൗകര്യമുള്ളത്. പതിനെട്ടാംപടി കയറാനുള്ള നീണ്ട നിര രാവിലെ മരക്കൂട്ടവും പിന്നിട്ടിട്ടുണ്ട്. പമ്പാ മണപ്പുറത്ത് തീർഥാടകരെ തടഞ്ഞു നിർത്തിയാണ് ഗണപതിയമ്പലത്തിലേക്ക് പോകാൻ അനുവദിക്കുന്നത്.
- Also Read മാതാപിതാക്കളെപ്പറ്റി മോശം പരാമർശം; ചോദിക്കാൻ പോയത് മരണത്തിലേക്ക്, കാറിലേക്ക് വലിച്ചു കയറ്റുന്നതിനിടെ കൊല
∙ പമ്പയിൽനിന്ന് തമിഴ്നാട്ടിലേക്കു ബസുകൾ
പമ്പയിൽനിന്നു തമിഴ്നാട്ടിലെ 7 കേന്ദ്രങ്ങളിലേക്കു സംസ്ഥാനാന്തര സർവീസ് നടത്താൻ കെഎസ്ആർടിസിയുടെ 67 ബസുകൾക്ക് പെർമിറ്റ്. ചെന്നൈ, കോയമ്പത്തൂർ, പഴനി, തെങ്കാശി, കന്യാകുമാരി, കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനാണ് പെർമിറ്റ്. ഇതിൽ കോയമ്പത്തൂർ സർവീസ് പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങി. രാവിലെ 9.45ന് ആണ് പമ്പയിൽനിന്നു പുറപ്പെട്ടത്. നല്ല പ്രതികരണമാണ് ലഭിച്ചത്. കെഎസ്ആർടിസിക്കു ലഭിച്ച അത്രയും പെർമിറ്റ് തമിഴ്നാടിന്റെ എസ്‌സിഇടി ബസുകൾക്കും ലഭിച്ചു. അവർ പമ്പയിൽനിന്ന് ചെന്നൈ, തിരുനെൽവേലി എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങി. English Summary:
Sabarimala Temple: Sabarimala Temple is experiencing increased pilgrim traffic. Virtual queue booking is highly recommended to avoid delays and potential restrictions at Nilakkal and Pamba. Plan your visit accordingly to ensure a smooth pilgrimage. |