ന്യൂഡൽഹി∙ അരുണാചൽ പ്രദേശ് സ്വദേശിയായ യുവതിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ മണിക്കൂറുകൾ തടഞ്ഞുവച്ച സംഭവത്തിൽ ചൈനയെ ശക്തമായി വിമർശിച്ച് ഇന്ത്യ. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ ലംഘിച്ച് സാധുവായ പാസ്പോർട്ടുമായി എത്തിയ ഇന്ത്യൻ പൗരയെ എന്തിനാണ് തടഞ്ഞതെന്ന കാര്യത്തിൽ ചൈന ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീപ് ജയ്‌സ്വാൾ പറഞ്ഞു.
ജപ്പാനിലേയ്ക്കുള്ള യാത്രാമധ്യേ അരുണാചല്‍ പ്രദേശ് സ്വദേശിയായ യുവതിയെ തടങ്കലിൽ വച്ചു എന്ന വാർത്തയ്ക്ക് പിന്നാലെയുണ്ടായ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായങ്ങൾ ഇന്ത്യ പരിശോധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇത് വസ്തുതയാണ്. ചൈന ഇത് നിഷേധിച്ചതുകൊണ്ട് യാഥാർഥ്യം മാറുന്നില്ല’’– വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അരുണാചൽ സ്വദേശിയായ പ്രേമ തോങ്ഡോക്ക് എന്ന യുവതിക്കാണ് ലണ്ടനിൽനിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ചൈനയിലെ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ ദുരനുഭവമുണ്ടായത്. പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. 18 മണിക്കൂറോളമാണ് യുവതിയെ തടഞ്ഞുവച്ചത്.
- വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
India Slams China Over Airport Incident: Arunachal Pradesh is an integral part of India, and this fact remains unchanged despite China\“s objections. The Ministry of External Affairs has strongly criticized China for detaining an Indian national with a valid passport at Shanghai airport, emphasizing the violation of international aviation standards. |