തിരുവനന്തപുരം∙ ഫുട്ബോള്‍ മത്സരത്തിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തൈക്കാട് വച്ച് അലന്‍ എന്ന യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പൊലീസിനെ വലച്ച് കുത്താന്‍ ഉപയോഗിച്ച കത്തി. വിഴിഞ്ഞം ആഴിമല ഭാഗത്ത് കടലില്‍ കത്തി ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ ആദ്യം പൊലീസിനോടു പറഞ്ഞത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
- Also Read മലപ്പുറം പൂക്കോട്ടൂരിൽ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കുത്തിക്കൊന്നു; പൊലീസിൽ കീഴടങ്ങി ജ്യേഷ്ഠൻ
എന്നാല്‍, കത്തിയെക്കുറിച്ച് പ്രതികള്‍ മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ വലയ്ക്കുകയാണ്. ഒളിവില്‍ കഴിഞ്ഞ അഴകം എന്ന സ്ഥലത്ത് ഒരു പറമ്പിലാണ് കത്തി വലിച്ചെറിഞ്ഞതെന്ന് പിന്നീട് പ്രതികള്‍ പറഞ്ഞു. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ പരിശോധിച്ചെങ്കിലും ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. കത്തി കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. ഒന്ന്, മൂന്ന്, നാല് പ്രതികളായ അജിന്‍, കിരണ്‍, നന്ദു എന്നീ പ്രതികളെയാണ് അന്വേഷണ സംഘം അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയത്. ആയുധം ഉപേക്ഷിച്ച സ്ഥലം മാറ്റിപ്പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
- Also Read അന്ന് നെഹ്റു ചോദിച്ചു, എന്തുകൊണ്ട് ഈ പാത നിർമിക്കാൻ വൈകി? ആ സ്വപ്നം പൂർത്തിയായി അര നൂറ്റാണ്ട്; ക്രോസിങ്ങിൽ കിടന്ന ‘കോട്ടയം പാത’
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (മൂന്ന്) ആണ് കേസ് പരിഗണിക്കുന്നത്. പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പൂര്‍ണമായും സഹകരിച്ചിരുന്നില്ല. കത്തി തങ്ങളുടെ കയ്യില്‍ നിന്നു നഷ്ടമായെന്നാണു മുഖ്യപ്രതി അജിന്‍ പറയുന്നത്. ആയുധം മനഃപൂര്‍വം മറച്ചുവച്ച ശേഷം കേസിന്റെ തെളിവ് ഇല്ലാതാക്കാനാണു പ്രതികളുടെ ശ്രമം. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതു പൊലീസിനു വെല്ലുവിളിയാണ്. സംഭവം നടന്ന സ്ഥലത്ത് എത്തിച്ച പ്രതി അജിന്‍, അലനെ കുത്തിയ രീതി പൊലീസിനു കാട്ടിക്കൊടുത്തു. മുഖ്യ ആസൂത്രകനായ പ്ലസ്ടു വിദ്യാര്‍ഥി, ജഗതി സ്വദേശിയായ പതിനാറുകാരന്‍ പൂജപ്പുര ഒബ്സര്‍വേഷന്‍ ഹോമിലാണ്. അജിന്‍ (27), സന്ദീപ് ഭവനില്‍ അഭിജിത്ത് (26), കിരണ്‍ (26), വലിയവിള സ്വദേശി നന്ദു (27), അഖില്‍ലാല്‍ (27), സന്ദീപ് ഭവനില്‍ സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണ് കേസിലെ പ്രതികള്‍.
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
English Summary:
Police Struggle to Recover Weapon in Alen Murder Case in Thiruvananthapuram: The police are facing challenges as the accused have provided conflicting statements about the weapon\“s location, hindering the investigation and evidence collection efforts. |