search

‘എസ്ഐആർ പ്രവർത്തനത്തിനു വിദ്യാർഥികൾക്ക് സ്വമേധയാ വരാം; നിർബന്ധിക്കില്ല, പഠനം തടസ്സപ്പെടില്ല’

deltin33 2025-11-25 23:51:07 views 1019
  



കോഴിക്കോട് ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ പ്രവർത്തനങ്ങളിൽ (എസ്ഐആർ) പങ്കാളികളാകാൻ വിദ്യാർഥികളെ നിർബന്ധിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ. അധ്യാപകരുടെ സമ്മതത്തോടെ, പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയിൽ, സ്വമേധയാ തയാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മറിച്ചുളള വാർത്തകൾ തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ പറഞ്ഞു.

  • Also Read നിയമസഭാ തിരഞ്ഞെടുപ്പ്: നടപടി തുടങ്ങി; എസ്ഐആറിനൊപ്പം ബൂത്ത് ക്രമീകരണവും   


സ്കൂളുകളിലും കോളജുകളിലുമുള്ള വിദ്യാർഥികൾ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ ഭാഗമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. പ്രവർത്തനങ്ങളിലൂടെയും പ്രായോഗിക അനുഭവങ്ങളിലൂടെയും വിദ്യാർഥികൾക്ക് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമാവാനുള്ള വേദിയായാണ് ഈ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. സ്കൂൾ കുട്ടികളുടെ സേവനം ഏലത്തൂർ ഇആർഒ (ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ) ആവശ്യപ്പെട്ടതായ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ താൻ നേരിട്ട് ഉദ്യോഗസ്ഥനുമായി സംസാരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. സ്വമേധയാ തയാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഇആർഒ ഉദ്ദേശിച്ചിരുന്നതെന്നും മറിച്ചുളള വാർത്തകൾ തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ആ വിദ്യാലത്തിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.

  • Also Read നാലു കോഡുകളുമായി നാലാം വഴിയേ; ആർഎസ്എസിനും മേലേ ആരാണ് കേന്ദ്രത്തെ ഉപദേശിക്കുന്നത്?   


എസ്ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് വന്ന ചില റിപ്പോർട്ടുകൾ തെറ്റായ ധാരണ സൃഷ്ടിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങും പറഞ്ഞു. എസ്ഐആർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർഥികളുടെ പങ്കാളിത്തം അവരുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ളതാണെന്നും അത് പഠനത്തെ ബാധിക്കില്ലെന്നും കലക്ടർ വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വൊളന്റിയർമാരായ വിദ്യാർഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസ്സപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടിരുന്നു.  
    

  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Chief Electoral Officer\“s Clarification on Student Involvement in Kerala Voter List Update: Reports suggesting mandatory participation in voter list revision are misleading, as student involvement is aimed at comprehensive education without disrupting studies.
like (0)
deltin33administrator

Post a reply

loginto write comments

Previous / Next

deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4510K

Credits

administrator

Credits
459383

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com