LHC0088 • 2025-11-25 23:21:12 • views 335
കൊച്ചി∙ ആൾതാമസമില്ലാത്ത വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. വീട് പൊളിച്ചുകൊണ്ടിരുന്ന നെട്ടൂർ പുളിയംപള്ളി ഹംസയുടെ മകൻ നിയാസ് (38) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഏറെ നാളായി അപകടാവസ്ഥയിൽ നിന്നിരുന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
- Also Read ആറുവരിപ്പാത: വട്ടപ്പാറ വയഡക്ടിനു മുകളിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ; താഴേക്കു പതിച്ചാൽ പൊടിപോലും കാണില്ല !
കെട്ടിടം ഇടിയുന്നതുകണ്ട് ഈ സമയം അവിടെയുണ്ടായിരുന്ന 3 തൊഴിലാളികൾ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. നിയാസ്, ഭിത്തിയുടെ അടിയിൽപ്പെടുകയായിരുന്നു. മറ്റു തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. English Summary:
Man died in Kochi after a wall collapsed during demolition: Kochi wall collapse death claims young man Niyaz during demolition work. He was tragically trapped under a collapsing wall while dismantling a building. |
|