ശബരിമല∙ തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിൽ ഇന്ന് സ്പോട് ബുക്കിങ് 5000 മാത്രമായി കുറച്ചു. പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ രാവിലെ നീണ്ട നിരയുണ്ട്. കുറഞ്ഞത് 5 മണിക്കൂർ കാത്തു നിന്നാണ് പതിനെട്ടാംപടിയിൽ എത്തുന്നത്.
- Also Read പെൺമക്കൾ പോലും കൈവിട്ടു; അളിയന്മാർ എവിടെ? ‘നാരീശക്തി’യുടെ പ്രതികാരമേറ്റ് ലാലു കുടുംബം; എന്നു തീരും ‘ജംഗിൾ രാജ്’ ശാപം?
അതിനിടെ, ഡിജിപി റവാഡ ചന്ദ്രശേഖർ സന്നിധാനത്ത് എത്തി ദർശനം നടത്തി. ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്രാവശ്യം അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പൊലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും എല്ലായിടത്തുമുണ്ട്. തിരക്കിനനുസരിച്ചാണ് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. English Summary:
Spot Booking Reduced at Sabarimala Due to Heavy Rush: Sabarimala pilgrimage is experiencing unprecedented crowds. Spot booking is limited to 5000 due to the heavy rush, and authorities are taking steps to ensure the safety and convenience of devotees, according to DGP Rawada Chandrasekhar. |