deltin33 • The day before yesterday 17:51 • views 1069
തിരുവനന്തപുരം∙ രാജ്യത്ത് മേയർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവുമായാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷന്റെ മേയറായി ചുമതലയേറ്റത്. ആര്യയെ തലസ്ഥാന നഗരത്തിന്റെ മേയറാക്കുമ്പോൾ ഒരു വലിയ ചുവടുവയ്പ് എന്നാണ് സിപിഎം അതിനെ വിശേഷിപ്പിച്ചതും. അതേസമയം, രാഷ്ട്രീയ വിവാദങ്ങളുടേതുകൂടിയായിരുന്നു ആര്യയ്ക്ക് കഴിഞ്ഞ അഞ്ചു വർഷം. ഏറ്റവുമൊടുവിൽ, കോൺഗ്രസിന്റെ യുവ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടും ആര്യയുടെ ഓഫിസ് വാർത്തകളിൽ നിറഞ്ഞു. പ്രവർത്തന മണ്ഡലം കോഴിക്കോട്ടേക്കു മാറ്റുന്നുവെന്നും നിയമസഭയിലേക്കു മൽസരിക്കുമെന്നുമടക്കം അഭ്യൂഹങ്ങളുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷന്റെ ഭരണം നിലനിർത്താൻ സിപിഎം അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ, ഇത്തവണ ആര്യ മൽസര രംഗത്തില്ല. നിയമസഭയിലേക്കു മൽസരിക്കുമെന്ന അഭ്യൂഹത്തെക്കുറിച്ചും രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചും തിരുവനന്തപുരത്തെ വികസനങ്ങളെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ആര്യ.
ഇത്തവണ കോർപറേഷനിൽ മൽസരിക്കാനില്ലാത്തത്, നേമത്തുനിന്നു നിയമസഭയിലേക്കു മൽസരിക്കാൻ ഒരുങ്ങുന്നതു കൊണ്ടാണെന്ന് വാർത്തകളുണ്ടല്ലോ?∙
ഇനി കോർപറേഷനിലേക്കു മത്സരിക്കുമോ നിയമസഭയിലേക്ക് മത്സരിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല. ഒരു ഇടതുപക്ഷ പ്രവർത്തകയെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിനായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുകയെന്നതാണ് പ്രധാനം. അതിനു പ്രത്യേക സ്ഥാനമാനങ്ങളുടെയൊന്നും ആവശ്യമില്ല. പാർട്ടി ഓരോ സാഹചര്യത്തിനനുസരിച്ച് ഏൽപിക്കുന്ന ചുമതല എന്തു തന്നെയായാലും എന്നെക്കൊണ്ട് ആവുംവിധം ചെയ്യാൻ ശ്രമിക്കും.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
- വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ അയൽ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
MORE PREMIUM STORIES
മേയറുടെ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുകയാണല്ലോ. എന്താണ് എടുത്തു പറയാനുള്ള നേട്ടങ്ങൾ?
തിരുവനന്തപുരം കോർപറേഷന്റെ 100 വാർഡുകളിലും വികസനം എത്തിക്കാൻ സാധിച്ചുവെന്ന അഭിമാനമുണ്ട്. കേരളത്തിൽ ആദ്യമായി സ്മാർട് റോഡുകൾ വന്നത് തിരുവനന്തപുരത്താണ്. എല്ലാ വീടുകളിലും കുടിവെള്ളം, കേന്ദ്രീകൃത സൂവിജ് സംവിധാനം, എല്ലാ വാർഡിലും ആരോഗ്യകേന്ദ്രം, എല്ലാ സർക്കാർ സ്കൂളിലും സ്മാർട് ക്ലാസ് റൂം തുടങ്ങിയവയൊക്കെ നേട്ടമാണ്. ഒരു മാസം 1000 ടൺ മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്നുണ്ട്. ഇപ്പോൾ നഗരത്തിൽ ഒരിടത്തും മാലിന്യമില്ല. സർക്കാർ സ്ഥാപനങ്ങളിൽ 17,000 കിലോവാട്ട് സോളാർ പാനലുകൾ സ്ഥാപിച്ചു. യുഎൻ ഹാബിറ്റാറ്റ് അവാർഡ് ഇന്ത്യയിൽ ആദ്യമായി ലഭിച്ചതു തിരുവനന്തപുരത്തിനാണ്. ആര്യ രാജേന്ദ്രൻ വി. ശിവൻകുട്ടിക്കൊപ്പം (ചിത്രം: മനോരമ)
വിവാദങ്ങളുമുണ്ടായിരുന്നല്ലോ?
തലസ്ഥാന നഗരത്തിന്റെ മേയറായിരിക്കുമ്പോൾ സ്വാഭാവികമായും മാധ്യമ ശ്രദ്ധയും വിവിധ രാഷ്ട്രീയ കക്ഷികളുടെ ശ്രദ്ധയുമൊക്കെ കിട്ടും. ഒരുപാട് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അതൊന്നും ആരും ചർച്ച ചെയ്യേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. അതിനൊന്നും ഞാൻ ഗൗരവം നൽകിയിട്ടില്ല. അതിലെല്ലാം ശരിയായ നിലപാട് സ്വീകരിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
- Also Read ‘ഞങ്ങൾ നിങ്ങളെ കൊല്ലേണ്ടി വരും’: തട്ടിക്കളയുമെന്ന് സ്വതന്ത്ര സ്ഥാനാർഥിയോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി
തിരുവനന്തപുരത്ത് എൽഡിഎഫിന് ഭരണം നിലനിർത്താൻ സാധിക്കുമോ ?
തീർച്ചയായും. അടിസ്ഥാന ജനവിഭാഗങ്ങളെ മുൻനിർത്തിയുള്ള വികസനം നടപ്പാക്കാൻ കോർപറേഷനു സാധിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാകും.
മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽനിന്നും വെട്ടാൻ മേയറുടെ ഓഫിസ് ഇടപെട്ടു എന്ന ആരോപണമുണ്ടല്ലോ?
തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കോടതിയുടെയും പരിഗണനയിലുള്ള വിഷയമാണ് അത്. ഞാൻ പ്രതികരിക്കുന്നില്ല.
കോഴിക്കോട്ടേക്കു താമസം മാറ്റാൻ ആര്യ പാർട്ടി അനുമതി തേടിയെന്നു വാർത്തയുണ്ട്. എന്താണ് വാസ്തവം?
അതു തെറ്റാണ്. അത്തരമൊരു നിർദേശം ഞാൻ പാർട്ടിയുടെ മുന്നിൽ വച്ചിട്ടില്ല. അങ്ങനെയൊരു ചർച്ചയും നടന്നിട്ടില്ല. എന്റെ ഭർത്താവിന്റെ വീട് കോഴിക്കോട്ടാണ്. എന്നാൽ അങ്ങോട്ടു താമസം മാറ്റുന്നതിനെപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ല. മേയറുടെ കാലാവധി ഡിസംബർ 20 വരെയുണ്ട്. ഇനിയും ചുമതലകൾ നിർവഹിക്കാനുണ്ട്.
കെഎസ്ആർടിസി ബസ് ഡ്രൈവറുമായി ബന്ധപ്പെട്ട വിവാദവും വലിയ വാർത്തയായിരുന്നല്ലോ?
ആ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ല.
വിവാദങ്ങളെത്തുടർന്ന് സൈബർ ആക്രമണങ്ങളുണ്ടായിരുന്നല്ലോ. എങ്ങനെയാണ് അതിനെ നേരിട്ടത്?
സമൂഹമാധ്യമങ്ങളിൽ വ്യക്തികേന്ദ്രീകൃതമായ ആക്ഷേപങ്ങൾ പരിധിവിടുന്നുവെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായവും അനുഭവവും. മേയർ എന്ന പ്രധാനപ്പെട്ട പദവി പാർട്ടി നൽകിയതാണ്. ആ കസേരയിൽ ഇരിക്കുമ്പോൾ ഇത്തരം ആക്ഷേപങ്ങളിൽ തളർന്നുപോകാനോ ചുമതലയിൽനിന്നു മാറിനിൽക്കാനോ സാധിക്കില്ല. English Summary:
Arya Rajendran Interview: She reflects on her tenure as the Mayor of Thiruvananthapuram, highlighting significant developments and addressing political controversies. She emphasizes the achievements in infrastructure, waste management, and social welfare, reaffirming her commitment to public service regardless of future political roles. |
|