ന്യൂഡൽഹി ∙ വീര്യമൃത്യു വരിച്ച വിങ് കമാൻഡർ നമൻ സ്യാലിന്റെ ഓർമ്മയിൽ സ്വദേശമായ ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. നാടിനെയാകെ കണ്ണീരിലാഴ്ത്തി നമൻ സ്യാൽ വിടപറയുമ്പോഴും ധീരനായ മകനെയോർത്ത് അഭിമാനിക്കുകയാണ് അവർ. അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമൻ സ്യാൽ, അവസാന നിമിഷം വരെയും തന്റെ കർത്തവ്യങ്ങൾ ഏറ്റവും ഉത്തരവാദിത്തോടെ നിറവേറ്റിയെന്ന് പ്രിയപ്പെട്ടവർ അനുസ്‌മരിച്ചു. ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണാണ് വിങ് കമാൻഡർ നമൻ സ്യാൽ വീരമൃത്യു വരിച്ചത്. ദുബായ് സമയം ഉച്ചയ്ക്ക് 2.10ഓടെയാണ് സംഭവം. എയർ ഷോയിൽ കാണികൾക്കു മുന്നിൽ ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം.
- Also Read തീഗോളമായി വിമാനം, അപകടം മൂന്നാമത്തെ റോൾ ഓവറിനിടെ; പൈലറ്റിന് വീരമൃത്യു
ഹൈദരാബാദ് വ്യോമതാവളത്തിലായിരുന്നു നമന് നിയനം. ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥയായ ഭാര്യ അഫ്സാനും അഞ്ച് വയസ്സുള്ള മകൾക്കുമൊപ്പമാണ് നമൻ ഹൈദരാബാദിൽ താമസിച്ചിരുന്നത്. പിതാവ് ജഗൻ നാഥ് റിട്ട. ആർമി ഓഫിസറും ഹിമാചൽ പ്രദേശിലെ വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പലുമായിരുന്നു. മാതാവ് ബിനാ ദേവി. ധീരനായ പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പറഞ്ഞു. വിങ് കമാൻഡർ നമൻ സ്യാലിന്റെ ധീരതയും രാജ്യത്തോടുള്ള പ്രതിബദ്ധതയും എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
- Also Read ലക്ഷക്കണക്കിന് കാണികൾക്ക് മുന്നിൽ ആകാശവിസ്മയത്തിനിടെ തീഗോളമായി തേജസ്, പൈലറ്റിന് വീരമൃത്യു; ദുബായ് എയർ ഷോ പുനരാരംഭിച്ചു
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @saurav_mehar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
- വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
- പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
English Summary:
Dubai Airshow Thejas Crash: Wing Commander Naman Syal\“s death during the Dubai Airshow is a tragic loss for India. His dedication and service to the Indian Air Force will always be remembered, and his sacrifice will inspire future generations. |