ഗാന്ധിനഗർ∙ ഗുജറാത്തിലെ സോമനാഥ് ജില്ലയിൽ ബിഎൽഒ ജീവനൊടുക്കി. അരവിന്ദ് വാധേർ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്ഐആർ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
‘‘എനിക്ക് ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്. പ്രയാസത്തിലുമാണ്. പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകൻ കൃഷയ്യോടും ഞാൻ ക്ഷമചോദിക്കുന്നു’’ –ആത്മഹത്യ കുറിപ്പിൽ അരവിന്ദ് വാധേർ പറഞ്ഞു. എസ്ഐആർ ഡോക്യുമെന്റുകൾ തന്റെ ബാഗിലുണ്ടെന്നും അത് സ്കൂളിൽ നൽകണമെന്നും കുറിപ്പിലുണ്ട്.
Also Read ബിഹാറിൽ നിർണായക വകുപ്പു മാറ്റം: ആഭ്യന്തരം ‘കൈവിട്ട്’ നിതീഷ് കുമാർ; ബിജെപിക്കു നൽകി, വകുപ്പ് സാമ്രാട്ട് ചൗധരിക്ക്
എസ്ഐആർ ജോലികൾ ബിഎൽഒമാർക്ക് കടുത്ത ജോലി സമ്മർദം നൽകുന്നതിനിടെയാണ് വീണ്ടും ആത്മഹത്യ. രാജ്യത്താകെ 9 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ മരിച്ചെന്നാണ് കണക്ക്. ഇതിൽ 4 പേർ ജോലി സമ്മർദം ചൂണ്ടിക്കാട്ടി ജീവനൊടുക്കുകയായിരുന്നു. പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയത് എസ്ഐആറിന്റെ ഭാഗമായി ജോലി സമ്മർദത്തെ തുടർന്നായിരുന്നു.
‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’
ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്?
MORE PREMIUM STORIES
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @vinayymishraap എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Gujarat BLO Ends Life Because of SIR Document Pressure: Arvind Vadher, a teacher, took his own life due to the stress of completing SIR documents, as indicated in his suicide note.