കഠ്മണ്ഡു∙ രണ്ട് മാസത്തെ ഇടവേളക്ക് ശേഷം നേപ്പാളിൽ വീണ്ടും ജെൻസീ കലാപം. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിലാണ് ജൻസീ സംഘവും സിപിഎൻ-യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതോടെ മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പിന്നാലെ പ്രതിഷേധക്കാരും പൊലീസുമായും പുലർച്ചെ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്.
- Also Read ചെങ്കോട്ട സ്ഫോടനം: പിന്നിലുള്ളവർക്ക് വിദേശബന്ധം?
ഏറ്റുമുട്ടലിൽ ആറ് ജെൻസീ പ്രതിഷേധക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. 2026 മാർച്ച് 5ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. സിമാര വിമാനത്താവളത്തിന് സമീപം സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതക പ്രയോഗവും നടത്തി. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചു.
- Also Read ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
സെപ്റ്റംബറിൽ നടന്ന ജെൻസീ കലാപത്തിൽ 76 പേരാണ് നേപ്പാളിൽ കൊല്ലപ്പെട്ടത്. പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയും യുഎംഎൽ ചെയർമാനുമായ കെ.പി.ശർമ ഒലി രാജിവച്ചിരുന്നു. നേപ്പാള്‍ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയാണ് നിലവിലെ ഇടക്കാല സർക്കാരിനെ നയിക്കുന്നത്. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
English Summary:
Nepal gen z protest erupts again after two months: The unrest, triggered by political tensions ahead of the 2026 elections, has disrupted daily life and sparked concerns over stability. |