പട്ന ∙ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാളെ അധികാരമേൽക്കും. ഗാന്ധി മൈതാനിൽ സത്യപ്രതിജ്ഞാ ചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി മുഖ്യമന്ത്രിമാരും സാക്ഷ്യം വഹിക്കും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.
- Also Read നിതീഷിന് ചിൽഡ്രൻസ് ഡേ: നിതീഷ് കുമാറിന്റെ ബാല്യം മുതൽ ഇന്നലെ ശിശുദിനത്തിൽ നേടിയ ജയം വരെയുള്ള യാത്ര
ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ നേതാവായി സമ്രാട്ട് ചൗധരിയെയും ഉപനേതാവായി വിജയ് സിൻഹയെയും തിരഞ്ഞെടുത്തിരുന്നു. ഇരുവരും ഉപമുഖ്യമന്ത്രിമാരായി തുടരും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ് കുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി നൽകി. സർക്കാർ രൂപീകരണത്തിനു ഘടകകക്ഷികളുടെ പിന്തുണക്കത്തുകളും കൈമാറി. മുഖ്യമന്ത്രി നിതീഷ് കുമാറിനു പുറമേ 10 ജെഡിയു മന്ത്രിമാരും 9 ബിജെപി മന്ത്രിമാരും എൽജെപി (റാംവിലാസ്), ഹിന്ദുസ്ഥാനി ആവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച കക്ഷികളിൽനിന്ന് ഓരോ മന്ത്രിമാരും ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന. മന്ത്രിസഭ പിന്നീട് വികസിപ്പിക്കും. പത്താം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്.
- Also Read കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
ബിഹാർ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് എൻഡിഎയ്ക്ക് ലഭിച്ചത്. 243 അംഗ നിയമസഭയിൽ 202 സീറ്റും എൻഡിഎ നേടി. ഇന്ത്യ സഖ്യത്തിന് 35 സീറ്റു മാത്രമാണ് ലഭിച്ചത്. എൻഡിഎയിൽ 89 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായി.
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
English Summary:
Nitish Kumar Take Oath as Bihar Chief Minister: The NDA\“s victory in the Bihar election paves the way for a new government under his leadership. The oath-taking ceremony will be held at Gandhi Maidan. |