തിരുവനന്തപുരം∙ മത്സരിക്കാന്‍ നിര്‍ദേശിച്ചതിനു ശേഷം സ്ഥാനാര്‍ഥിത്വം നിഷേധിച്ചതായി ആരോപിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍ സിപിഎം വിമതനായി മത്സരിക്കുന്ന ലോക്കല്‍ കമ്മിറ്റിയംഗവും ദേശാഭിമാനിയുടെ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ കെ.ശ്രീകണ്ഠനെതിരെ പാര്‍ട്ടി നടപടി. ശ്രീകണ്ഠന്റെ ലോക്കല്‍ കമ്മിറ്റി അംഗത്വം റദ്ദാക്കുകയും പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കുകയും ചെയ്തു.
- Also Read പയ്യന്നൂരിൽ സിപിഎം വിമതൻ; എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത് ബ്രാഞ്ച് സെക്രട്ടറി
ഉള്ളൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ഉള്ളൂരില്‍ സിപിഎം സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയും 10 ദിവസത്തോളം പ്രചാരണം നടത്തുകയും ചെയ്തതിനു ശേഷമാണ് മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയതെന്നു ശ്രീകണ്ഠൻ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കടകംപള്ളി സുരേന്ദ്രനാണു വ്യക്തിപരമായ അനിഷ്ടം കാരണം തന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിച്ചതെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം പരാതി നല്‍കിയിട്ടും പ്രതികരണമില്ലെന്നും ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.
- Also Read പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
കടകംപള്ളി സുരേന്ദ്രന് ഇഷ്ടമില്ലാത്തവരെ പാര്‍ട്ടിയില്‍നിന്നു പടിയടച്ച് പിണ്ഡം വയ്ക്കുകയെന്ന നിലപാടാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ശ്രീകണ്ഠൻ പറഞ്ഞു. എന്തിനാണ് തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതെന്ന് കാരണം പറഞ്ഞിട്ടില്ല. ഇന്നലെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയതായി അറിയിക്കുന്നത്. ഒരു വിശദകരണവും ചോദിച്ചിട്ടില്ലെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
1985ല്‍ പാര്‍ട്ടി അംഗത്വത്തിലേക്കു വന്ന ശ്രീകണ്ഠന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റിയംഗം, പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി, കേരള സര്‍വകലാശാല സെനറ്റ് അംഗം, ദേശാഭിമാനി ബ്യൂറോ ചീഫ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 10 വര്‍ഷമായി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി എസ്.ലിജുവാണ് ഉള്ളൂര്‍ വാര്‍ഡിലെ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Facebook/Sreekantan Krishnan എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
CPM expels rebel candidate after denial of candidacy: K. Sreekandan, a local committee member, faces party action for contesting as an independent in Thiruvananthapuram corporation. |