ശബരിമല ∙ ഇന്നലെയുണ്ടായ തിക്കിനും തിരക്കിനും പിന്നാലെ സന്നിധാനത്ത് നിയന്ത്രണം കർശനമാക്കിയതോടെ തിരക്ക് നിയന്ത്രണ വിധേയമായി. പാളിച്ചകൾ ഇനിയും ഉണ്ടാകാതിരിക്കാൻ തീർഥാടകരെ നിലയ്ക്കൽ തടഞ്ഞു നിർത്തി നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാൻ അനുവദിക്കുന്നത്. രാത്രിയിൽ എത്തിയ തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിയിട്ടു. അതിലെ തീർഥാടകരോട് വിശ്രമിച്ച് പതുക്കെ മാത്രം പമ്പയിലേക്ക് പോകാനാണ് പൊലീസ് പറഞ്ഞത്.
- Also Read ‘കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ല, ദർശനം ഇന്നു വേണമെന്ന് നിർബന്ധം പിടിക്കരുത്, ഭക്തരോട് ബലം പ്രയോഗിക്കാനാകില്ല’
എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശൂരിൽ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. രണ്ടാം സംഘം ഇന്ന് രാത്രിയോടെ എത്തുമെന്നാണ് വിവരം. പമ്പ - നിലയ്ക്കൽ റൂട്ടിൽ ഭൂരിപക്ഷവും കെഎസ്ആർടിസി ബസുകൾ മാത്രമാക്കി. പമ്പയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ മിനിറ്റിൽ 3 മുതൽ 5 വരെ ബസുകൾ അയച്ച സ്ഥാനത്ത് ഇന്ന് നിയന്ത്രിച്ച് മാത്രമാണ് ബസുകൾ പോകാൻ അനുവദിക്കുന്നത്. അതേ സമയം, ദർശനം കഴിഞ്ഞ് പമ്പയിൽ എത്തിയ തീർഥാടകരെ നിലയ്ക്കൽ എത്തിക്കാൻ നിര നിരയായി ബസുകൾ കാത്തു കിടക്കുകയാണ്. തീർഥാടകർ കയറിയാൽ അപ്പോൾ തന്നെ ബസ് വിട്ടു പോകും.
- Also Read പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ ഉണ്ടായിരുന്നു. അവരെ രാത്രി നട അടച്ച ശേഷവും പതിനെട്ടാംപടി കയറ്റി തിരക്ക് കുറച്ചു. ഇന്ന് പുലർച്ചെ 3ന് നട തുറന്ന ശേഷം വടക്കേ നടയിലൂടെ അവർക്ക് ദർശനത്തിന് അവസരം നൽകി. എരുമേലി – പമ്പ പാതയിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് ഇന്നലെ തിരക്ക് നിയന്ത്രിച്ചത്. ഇന്ന് വഴിയിൽ വാഹനങ്ങൾ തടഞ്ഞിട്ടില്ല.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
പതിനെട്ടാംപടി കയറാനുള്ള ക്യൂ നിലവിൽ ശരംകുത്തി വരെ മാത്രമാണ്. സന്നിധാനവും പമ്പയും പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലാണ്. വരി തെറ്റിച്ച് പതിനെട്ടാം പടിക്കലേക്ക് പോകാൻ ആരെയും അനുവദിക്കുന്നില്ല. English Summary:
Sabarimala: Sabarimala crowd control measures tighten after yesterday\“s rush. Pilgrims now held at Nilakkal before Pamba, NDRF deployed, and KSRTC bus movements regulated for safer darshan. |