കൊച്ചി ∙ 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച നാവികൻ അറസ്റ്റിൽ. കൊച്ചി നേവൽ ബേസിൽ നാവികനായ ഹരിയാന റോഹ്തക് സ്വദേശി അമിത് (28) ആണ് അറസ്റ്റിലായത്. കൊച്ചി ഹാർബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
- Also Read മദ്യപിക്കുന്നതിനിടെ തർക്കം, ബാറിൽ മാരകായുധങ്ങളുമായി യുവതി ഉൾപ്പെട്ട സംഘം; അറസ്റ്റ്
താൻ താമസിക്കുന്ന മുണ്ടംവേലിയിലെ വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് അമിത്തിനെതിരെയുള്ള കേസ്. കൊച്ചിയില്‍ ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പെൺകുട്ടി. പതിനഞ്ചുകാരിയെ അമിത് പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എങ്ങനെയാണ് പെൺകുട്ടിയുമായി നാവികൻ സൗഹൃദത്തിലായത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ അമിതിനെ റിമാൻഡ് ചെയ്യും.
- Also Read ബിഎൽഒ പറയുന്നു: ഭക്ഷണത്തിന് പണമില്ല, വെള്ളം മാത്രം കുടിച്ച് അലച്ചിൽ; ഓഫിസ് ജോലിയും കാത്തിരിക്കുന്നു; എല്ലാവര്‍ക്കുമുണ്ട് ഒരു സംശയം
നാവികൻ അറസ്റ്റിലായ കാര്യം വെളിപ്പെടുത്തിക്കൊണ്ടാണ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് നാവികസേന അറിയിച്ചിട്ടുള്ളത്. യൂണിറ്റിൽ അച്ചടക്കവും നിയമങ്ങളും പാലിക്കുന്നതിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ എല്ലാ ഗൗരവത്തോടെയും വിഷയം പരിശോധിക്കുമെന്നും നാവികസേന പറഞ്ഞു.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
English Summary:
Naval Officer Arrested in Kochi for Alleged Sexual Abuse: A 28-year-old officer from the Kochi Naval Base, Amit, has been apprehended for sexually assaulting a minor girl. The Indian Navy has confirmed the arrest and vowed full cooperation with the investigation. |