deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പാലോട് പടക്ക നിർമാണശാലയിലെ അപകടം; ഗുരുതര പരുക്കേറ്റ തൊഴിലാളി മരിച്ചു

cy520520 2025-11-17 14:51:22 views 206

  



തിരുവനന്തപുരം ∙ പാലോട് പടക്ക നിർമാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന് സ്വദേശി ഷീബ (45) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയര്‍ വര്‍ക്സിന്‍റെ പടക്ക നിർമാണ യൂണിറ്റിനു തീപിടിച്ചത്.  

  • Also Read ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 42 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം   


അപകടത്തിൽ നിർമാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഷീബയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഓലപ്പടക്കത്തിനു തിരി കെട്ടിക്കൊണ്ടിരുന്നപ്പോഴായിരുന്നു അപകടം. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

  • Also Read ‘ട്രെയിനിൽ യുവതികളുടെ എതിർവശത്ത് നിന്ന് പ്രതി സിഗരറ്റ് വലിച്ചു; വഴക്കിട്ടത് 2 തവണ, ഗാർഡ് ആ വഴി വന്നു’   
English Summary:
Worker who undergoing treatment for serious burns in accident at firecracker factory in Palode died: The accident occurred at a firecracker manufacturing unit in Palode, Thiruvananthapuram, highlighting the dangers of such workplaces.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content