പത്തനംതിട്ട ∙ സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും. ശ്രീനാദേവിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് കോൺഗ്രസിലേക്ക് സ്വീകരിക്കുമെന്നാണ് വിവരം. രാവിലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡിസിസിയിൽ വച്ചാകും പാർട്ടി അംഗത്വം സ്വീകരിക്കുക. സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകുമെന്നാണ് സൂചന.
- Also Read സിപിഐക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ശ്രീനാദേവി ജില്ലാ പഞ്ചായത്തംഗത്വം രാജിവച്ചു
സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജി വച്ചതായും ശ്രീനാദേവി നവംബർ മൂന്നിനാണ് മാധ്യമങ്ങളെ അറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ശേഷമാണ് ശ്രീനാദേവി സിപിഐ വിട്ടത്.
- Also Read ‘ഒരുപാട് ഉപദ്രവങ്ങളുണ്ടായി, ഭാരം ഇറക്കി വയ്ക്കണം, എല്ലാം തുറന്നുപറയും, ബിനോയ് വിശ്വം നിസഹായൻ’
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Sreena Devi എന്ന എക്സ് ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
- അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
- മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
MORE PREMIUM STORIES
English Summary:
Sreenadevi Kunjamma Welcomed into Congress: Former CPI leader Sreenadevi Kunjamma joins Congress party. The KPCC president Sanny Joseph will receive Sreenadevi into Congress today in Pathanamthitta. |