deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘എസ്ഐആറിന്റെ കാര്യത്തിൽ മകൻ സമ്മർദത്തിലായിരുന്നു, ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ല’

LHC0088 2025-11-16 23:21:05 views 966

  



കണ്ണൂർ∙ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫിസർ ആത്മഹത്യ ചെയ്തത് എസ്ഐആർ പ്രവൃത്തികളുമായി ബന്ധപ്പെട്ട ജോലി സമ്മർദം കാരണമാണെന്ന് മരിച്ച അനീഷ് ജോർജിന്റെ പിതാവ്. എസ്ഐആറിന്റെ കാര്യത്തിൽ മകൻ കുറേ ദിവസമായി സമ്മർദത്തിലായിരുന്നെന്നും ആ ടെൻഷൻ ഇത്രത്തോളം എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും പിതാവ് പറഞ്ഞു.

  • Also Read എസ്‌ഐആര്‍ ജോലിസമ്മര്‍ദമെന്ന് ആരോപണം: കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി, റിപ്പോർട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ   


മകന്റെ മരണത്തിൽ വ്യക്തികൾക്കോ സമൂഹത്തിനോ ഒരു ബാധ്യതയുമില്ലെന്നും അനീഷിന്റെ സ്വഭാവ ശീലത്താൽ വന്നുപോയ ടെൻഷൻ കൊണ്ടാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നും പിതാവ് പറഞ്ഞു. കുന്നരു യുപി സ്‌കൂളിലെ പ്യൂണാണ് അനീഷ് ജോര്‍ജ്. ഇന്നു രാവിലെയാണ് അനീഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

  • Also Read   


അതേസമയം, അനീഷിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ബിഎൽഒമാരുടെ ജോലി സമ്മർദത്തെക്കുറിച്ച് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എസ്ഐആർ ഫോം വിതരണം പൂർത്തിയാക്കാൻ അനീഷിന് കഴിഞ്ഞില്ലെന്ന് സുഹൃത്ത് ഷൈജു മാധ്യമങ്ങളോടു പറഞ്ഞു. മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ടെൻഷൻ ഇന്നലെയും പങ്കുവച്ചിരുന്നെന്നും ഷൈജു കൂട്ടിച്ചേർത്തു.

  • Also Read സിപിഎമ്മിന് ആകാംക്ഷ, കോൺഗ്രസിന് ആശങ്ക; മുട്ടടയിലെ ക്ലൈമാക്സ് എന്ത് ?; പകരം പേരുകളും പരിഗണനയിൽ   

    

  • ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌
      

         
    •   
         
    •   
        
       
  • അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
      

         
    •   
         
    •   
        
       
  • മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ആരാണ് ബിഎൽഒ

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാദേശിക പ്രതിനിധിയാണ് ബിഎൽഒ. 1950ലെ ജനപ്രാതിനിധ്യ നിയമ സെക്ഷൻ 13ബി (2) പ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ഓഫിസറാണ് ബിഎൽഒമാരെ നിയമിക്കുന്നത്. അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, പ‍ഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ലെവൽ വർക്കർമാർ, വൈദ്യുതി ബിൽ റീഡർ, പോസ്റ്റ്മാൻ, ആരോഗ്യപ്രവർത്തകർ തുടങ്ങി സർക്കാർ/അർധ സർക്കാർ പ്രവർത്തകരെയാണ് ബിഎൽഒ ആയി നിയമിക്കുന്നത്.

∙ ചുമതലകൾ എന്തെല്ലാം

വോട്ടർ പട്ടിക പുതുക്കൽ, വോട്ടർമാരെ ചേർക്കൽ, തിരുത്തു വരുത്തൽ, വോട്ടർമാരെ ഒഴിവാക്കൽ എന്നിവ ബിഎൽഒയുടെ ചുമതലയാണ്. വീടുകളിൽ നേരിട്ടെത്തി പരിശോധിച്ചു വേണം വോട്ടർ പട്ടികയിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്താൻ. തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ സ്ലിപ്പ് വിതരണം ചെയ്യുക, വോട്ടർമാരെ സഹായിക്കുക, തിരഞ്ഞെടുപ്പ് ദിവസം ബൂത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നിവയും ബിഎൽഒയുടെ ചുമതലയാണ്. English Summary:
BLO Suicide in Payyannur, Family Alleges SIR Work Pressure: BLO suicide investigation is underway following the tragic death of a Booth Level Officer in Payyannur. The incident has sparked concerns about the SIR work-related stress faced by BLOs and prompted the Election Commission to seek a detailed report from the district collector.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Explore interesting content

LHC0088

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
111821
Random