തൃശൂർ ∙ രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവൻ കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനിലേത്തിയാണ് പ്രിന്റു കീഴടങ്ങിയത്. ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല താൻ എന്ന് കീഴടങ്ങാൻ എത്തിയ പ്രിന്റു പറഞ്ഞു. പ്രിന്‍റുവിനെ തിരഞ്ഞ് ബിജെപി തൃശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കീഴടങ്ങൽ.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് പേരാമംഗലം പൊലീസ് പ്രിന്റുവിനെതിരെ കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചാനൽ ചർച്ചയ്ക്കിടെ പ്രിന്റു നടത്തിയ പരാമർശം. English Summary:
Rahul Gandhi Death Threat Case: Rahul Gandhi death threat case sees BJP leader surrendering. Printu Mahadevan surrendered at Peramangalam police station after being booked for inciting violence. |