deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പ്രിയപുസ്തകത്തോടൊപ്പം നിശ്ശബ്ദം ക്യാംപസിൽ: ഹോർത്തൂസ് വരവറിയിച്ച് സിഎംഎസിൽ ‘സൈലന്റ് റീഡിങ്’

cy520520 2025-11-15 20:21:11 views 244

  

  

  



കോട്ടയം∙ ‘പുസ്തക വായന എന്നത് രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള നിശ്ശബ്ദമായ സംഭാഷമാണ്’– എഴുത്തുകാരൻ അമൻ ജസ്സലിന്റെ വാക്കുകൾ. അദ്ദേഹം പറഞ്ഞ രണ്ട് സുഹൃത്തുക്കളിൽ ഒരാൾ നിങ്ങളെന്ന വായനക്കാരനാണ്. രണ്ടാമത്തെയാൾ ആ പുസ്തകവും. രണ്ടു പേർക്കുമിടയിലുള്ളത് നിശ്ശബ്ദത മാത്രം. വായനയോട് അത്രയേറെ ചേർന്നിരിക്കുന്നു നിശ്ശബ്ദത എന്ന വാക്ക്. അത്തരമൊരു വായനയായിരുന്നു കോട്ടയം സിഎംഎസ് കോളജിൽ മലയാള മനോരമ സംഘടിപ്പിച്ചത്. കൊച്ചിയിൽ നടക്കാനിരിക്കുന്ന ഹോർത്തൂസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സൈലന്റ് റീഡിങ്’ പരിപാടിയിൽ പങ്കെടുക്കാൻ ഒട്ടേറെ പേരാണ് എത്തിയത്.

  • Also Read ഹോർത്തൂസിനൊരു വാക്ക്: ആട്ടവും പാട്ടുമായി പദയാത്രയെ ആഘോഷമാക്കി കലാലയങ്ങൾ   


ഇഷ്ടമുള്ള പുസ്തകവുമായെത്തിയവരായിരുന്നു ഏറെയും. പുസ്തകം ഇല്ലാതിരുന്നവര്‍ക്ക് ഹോർത്തൂസ് വായനപ്പെട്ടിയിൽനിന്ന് പുസ്തകം നൽകി. പിന്നെ അവര്‍ ഒരു കപ്പ് ചൂടുചായയുമായി ക്യാംപസിന്റെ പകൽത്തണുപ്പിലേക്കിറങ്ങി. പല ഭാഗങ്ങളിലായി ഇരുന്നു. ചിലർ മരത്തണലിൽ, ചിലർ തൂണോരത്ത്, ചിലർ വരാന്തയുടെ തണുപ്പിൽ, പടിക്കെട്ടുകളിൽ... എല്ലാവരുടെയും കയ്യിൽ ഓരോ പുസ്തകങ്ങൾ. നിശ്ശബ്ദമായി ആ പുസ്തകത്തോട് അവരെല്ലാവരും സംസാരിച്ചുകൊണ്ടേയിരുന്നു. ആ വായനാനുഭവം ചെറുകുറിപ്പുകളാക്കി ഹോർത്തൂസ് ബോർഡിൽ പതിച്ചു. കോട്ടയത്തിന് പുതിയൊരു വായനാനുഭവം സമ്മാനിച്ചായിരുന്നു ‘സൈലന്റ് റീഡിങ്ങിന്റെ’ സമാപനം.   മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി സിഎംഎസ് ക്യാംപസിൽ സംഘടിപ്പിച്ച സൈലന്റ് റീഡിങ്ങിൽ പുസ്തകം വായിക്കുന്നവർ (ചിത്രം: മനോരമ)

എഴുത്തുകാരൻ പെരുമാൾ മുരുകനും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും മുഖ്യാതിഥികളായി. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻ എംപി സുരേഷ് കുറുപ്പ്, സിപിഐ മുൻ ജില്ലാ സെക്രട്ടറി വി.ബി.ബിനു, എംജി സർവകലാശാല മുൻ വിസി സിറിയക് തോമസ്, ഫാ. ഡോ. കെ.എം.ജോർജ്, ടോക്സ് ഇന്ത്യ ചെയർമാൻ ഫാ. ഏബ്രഹാം മുളമൂട്ടിൽ, ആർട്ടിസ്റ്റ് സുജാതൻ തുടങ്ങിയവര്‍ സംസാരിച്ചു. ടോക്സ് ഇന്ത്യ, കോട്ടയം പബ്ലിക് ലൈബ്രറി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, യൂ3എ (യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ്), സിനർജി, ശതാബ്ദി ആഘോഷിക്കുന്ന മാർത്തോമ്മാ വൈദിക സെമിനാരി, എൻസിസി 16 കേരള ബറ്റാലിയൻ, ആത്മ, കളിയരങ്ങ് തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.    
    

  • \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
      

         
    •   
         
    •   
        
       
  • എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
      

         
    •   
         
    •   
        
       
  • എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Silent Reading Event at CMS College Kottayam: Silent Reading event was organized by Malayala Manorama in Kottayam CMS College as part of the Horthus event. The event promoted reading culture by encouraging participants to engage in silent reading with their favorite books in a serene environment, fostering a unique and immersive reading experience.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: best online gambling casino Next threads: procter & gamble. com

Explore interesting content

No related threads available.

cy520520

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
108257
Random