കൊല്ലം∙ പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരന്റെ അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതിനു ചവറ പൊലീസ് കേസെടുത്തു. സിപിഒ നവാസിനെതിരെയാണ് കേസെടുത്തത്. കമ്മിഷണർക്ക് പരാതി നൽകിയതിനു പിന്നാലെയാണ് കേസെടുത്തത്.
Also Read കുട്ടി ഒപ്പം കിടക്കുന്നതിൽ ദേഷ്യം; തല ഭിത്തിയിലിടിപ്പിച്ചു, നെഞ്ചിൽ മാന്തി: അമ്മയും ആൺസുഹൃത്തും പിടിയിൽ
English Summary:
Police Officer Assaults Female Colleague in Kollam: Police assault in Kerala refers to a disturbing incident where a policewoman was attacked by a male officer. The case has been registered, and investigations are underway to address this serious breach of conduct within the Kerala Police force.