deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ചികിത്സയ്ക്കു വേണ്ടി പലരില്‍നിന്നും കടം വാങ്ങി’; ജപ്തി ചെയ്ത വീട്ടിലേക്ക് നാട്ടുകാരുടെ സഹായത്തോടെ തിരിച്ചുകയറി സന്ദീപും കുടുംബവും_deltin51

cy520520 2025-9-30 23:21:03 views 1273

  



തിരുവനന്തപുരം∙ ധനകാര്യസ്ഥാപനം ജപ്തി ചെയ്ത വീട്ടിലേക്കു നാട്ടുകാരുടെ സഹായത്തോടെ തിരിച്ചുകയറി ഇന്നലെ രാത്രി അന്തിയുറങ്ങിയെങ്കിലും സന്ദീപിന്റെ മനസിലെ കനലടങ്ങുന്നില്ല. കാന്‍സര്‍ രോഗബാധിതനായ 10 വയസ്സുകാരനായ മകന്‍ ഉള്‍പ്പെടുന്ന ആറംഗ കുടുംബത്തോടൊപ്പം കടബാധ്യതകള്‍ ഇല്ലാത്ത ഒരു ജീവിതം സാധ്യമാക്കുക എന്ന ഏറെ വലിയ കടമ്പയാണ് മുന്നിലുള്ളതെന്ന് വിതുര കൊപ്പം ജംക്‌ഷനില്‍ ഗ്ലാസ് ഹൗസ് കട നടത്തുന്ന കൊപ്പം സന്ദീപ് ഭവനില്‍ സന്ദീപ് പറഞ്ഞു.  


ധനകാര്യസ്ഥാപനം വീട് ജപ്തി ചെയ്തു പൂട്ടിയതോടെ പെരുവഴിയിലായ സന്ദീപിനെയും കുടുംബത്തെയും സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വീടിന്റെ പൂട്ട് പൊളിച്ച് വീട്ടില്‍ തിരിച്ചുകയറ്റിയത്. എന്നാല്‍ കോടതി വഴി ജപ്തി നടത്തിയ വീടിന്റെ പൂട്ട് പൊളിച്ചതുമായി ബന്ധപ്പെട്ട് ധനകാര്യസ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് എന്തു നീക്കമുണ്ടാകുമെന്ന കടുത്ത ആശങ്കയിലാണ് സന്ദീപ്. ഇത്രയും വാര്‍ത്തകള്‍ വന്നിട്ടും ധനകാര്യസ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് സന്ദീപ് പറഞ്ഞു.  


‘‘ഉച്ചവരെ കാത്തിരുന്ന ശേഷം പൊലീസ് സ്‌റ്റേഷനില്‍ പോയി കാര്യം പറയാമെന്നാണ് കരുതുന്നത്. സ്‌റ്റേഷനില്‍നിന്ന് ധനകാര്യ സ്ഥാപനത്തിന്റെ അധികാരികളെ ബന്ധപ്പെടാന്‍ കഴിയുമോ എന്നു നോക്കും. ഇന്നലെ രാത്രി പൊലീസ് സ്‌റ്റേഷനില്‍നിന്നു വിളിച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നു. വനിതാ പൊലീസിന്റെ ഉള്‍പ്പെടെ സഹായത്തോടെ എത്തിയാണ് ധനകാര്യസ്ഥാനം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. മുന്‍പ് രണ്ടു തവണ ജപ്തിക്കായി വന്നിരുന്നു. അന്നു കിട്ടിയ സാവകാശത്തിനും പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് വീണ്ടും അവര്‍ വന്നത്. ആറുമാസത്തെ എങ്കിലും സാവകാശം കിട്ടിയാല്‍ പണം സ്വരൂപിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. പൊലീസിനോടും അതു തന്നെയാണ് പറഞ്ഞിരിക്കുന്നത്’’ – സന്ദീപ് പറഞ്ഞു. Karur Accident, Tamilaga Vettri Kazhagam, TVK Leaders Arrested, Karur Tragedy Remand, Vijay TVK, KC Venugopal Karur Visit, Rahul Gandhi Vijay, Malayala Manorama Online News, Tamil Nadu News, Political News Kerala, കറൂർ അപകടം, തമിഴക വെട്രി കഴകം അറസ്റ്റ്, karur accident news, തമിഴ്നാട് രാഷ്ട്രീയം, karur tragedy,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ   


‘‘ബാങ്കിന്റെ തീരുമാനം അറിഞ്ഞാല്‍ മാത്രമേ വീട് വില്‍ക്കുന്നത് ഉള്‍പ്പെടെ എങ്ങനെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് അറിയാനാവൂ. വ്യാപാര സംഘടനകളും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മകന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്. രണ്ടര വര്‍ഷത്തെ ചികിത്സയാണ് പറഞ്ഞിരിക്കുന്നത്. ഒന്നേകാല്‍ വര്‍ഷത്തെ ചികിത്സ കഴിഞ്ഞു. രണ്ടാഴ്ചയില്‍ ഒരിക്കല്‍  ആശുപത്രിയില്‍ കൊണ്ടുപോകണം. കോവിഡ് സമയത്തെ ബിസിനസ് പ്രതിസന്ധിയാണ് ആദ്യം തിരിച്ചടിയായത്. അതില്‍നിന്ന് ഒരുവിധം കരകയറി വന്നപ്പോഴാണ് മകന് രോഗം സ്ഥിരീകരിച്ചത്. 2024 ജൂലൈ 27ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞാണ് നാട്ടില്‍ എത്താന്‍ കഴിഞ്ഞത്. അതിനിടയില്‍ കട തുറക്കാന്‍ പറ്റാതെ വന്നതോടെ വായ്പ തിരിച്ചടവ് മുടങ്ങി. കുഞ്ഞിന്റെ ചികിത്സയ്ക്കു വേണ്ടിയും പലരില്‍നിന്നും കടം വാങ്ങേണ്ടിവന്നു. വീട് വിറ്റ് കിട്ടുന്ന പണം കൊണ്ട് കടംവീട്ടി കട തിരിച്ചെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നാണ് കരുതുന്നത്. കുഞ്ഞിനെ എങ്ങനെയും ചികിത്സിച്ചേ പറ്റൂ’’– സന്ദീപ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനം സന്ദീപിന്റെ വീട് ജപ്തി ചെയ്ത് പൂട്ടിക്കൊണ്ടുപോയത്. പൊലീസിന്റെ സഹായത്തോടെ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഫ്യൂസ് വീടിനുള്ളില്‍ വച്ച ശേഷമാണ് ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ വീട് പൂട്ടി നോട്ടിസും പതിച്ചത്. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും കൊണ്ട് എവിടേയ്ക്കു പോകുമെന്ന് അറിയാതെ വലഞ്ഞ സന്ദീപിന് രക്ഷയ്‌ക്കെത്തിയത് പൊതുപ്രവര്‍ത്തകരാണ്. കുട്ടിയുടെ മരുന്നടക്കം വീട്ടിനുള്ളിലായതോടെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്തുകയറ്റുകയായിരുന്നു.

2019ലാണ് സന്ദീപ് ധനകാര്യ സ്ഥാപനത്തില്‍ 10 സെന്റ് വീടും സ്ഥലവും പണയപ്പെടുത്തി ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപ വായ്പ എടുത്തത്. കോവിഡ് വന്ന് ബിസിനസ് നഷ്ടത്തിലായതോടെ തിരിച്ചടവ് മുടങ്ങി. പിന്നീട് ബിസിനസ് പച്ചപിടിച്ചതോടെ വീണ്ടും വായ്പ അടച്ചു തുടങ്ങി. ഒരു വര്‍ഷം മുന്‍പ് കുട്ടിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതോടെയാണ് വീണ്ടും തിരിച്ചടവ് താളം തെറ്റിയത്. വീട് വിറ്റു പണം നല്‍കാമെന്ന് അറിയിച്ചെങ്കിലും ജപ്തി നടപടികളിലേക്ക് ബാങ്ക് കടക്കുകയായിരുന്നു. English Summary:
Home Repossession: Home Repossession highlights the plight of a family in Kerala facing eviction due to loan defaults and a child\“s cancer treatment. Despite community support, the family remains uncertain about the future and seeks a solution to their financial crisis, aiming to provide for their child\“s medical needs.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70096