ചെന്നൈ ∙ കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവർ റിമാൻഡിൽ. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്. ഒക്ടോബർ 14 വരെയാണ് റിമാന്‍ഡ് കാലാവധി. തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയാണ് പൗൻരാജ്. Home Repossession, Financial Institution, Loan Default, Cancer Treatment, Kerala News, Malayala Manorama Online News, Debt Relief, Financial Crisis, Home Repossession Help, Legal Assistance for Loan Defaults, Financial Assistance Programs Kerala, Repossession solutions, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ടിവികെ യോഗത്തിനുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൗൻരാജാണ് ഒളിവിൽ പോകാൻ മതിയഴകനെ സഹായിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പരിപാടിക്ക് അനുമതി തേടി ജില്ലാ കലക്ടർക്ക് കത്ത് നൽകിയത് മതിയഴകൻ ആയിരുന്നു. ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറും മുൻകൂർ ജാമ്യത്തിനു മധുര ബെഞ്ചിൽ അപേക്ഷ നൽകി. അപകടത്തിന് ഉത്തരവാദി അല്ലെന്ന് ഇരുവരും അപേക്ഷയിൽ പറയുന്നു.
റാലിയ്ക്ക് പൊലീസ് സുരക്ഷ നൽകിയില്ല. പ്രസംഗം തുടങ്ങി 5 മിനിറ്റിൽ വൈദ്യുതി നിലച്ചു. ആൾക്കൂട്ടത്തിലേക്ക് ചെരിപ്പുകൾ എറിഞ്ഞു. ആംബുലൻസ് വന്നതു പരിഭ്രാന്തിക്കിടയാക്കി എന്നും ബുസി ആനന്ദും നിർമൽ കുമാറും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കരൂർ ദുരന്തം രാഷ്ട്രീയ ആയുധമാക്കാനില്ലെന്ന് സ്ഥലം സന്ദർശിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധി വിജയ്‌യെ വിളിച്ചത് ദുഃഖം അറിയിക്കാനാണ്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വേണുഗോപാൽ പറഞ്ഞു. English Summary:
TVK Leaders Remanded in Rally Stampede: The Karur accident has led to the remand of two Tamilaga Vettri Kazhagam (TVK) leaders, and the situation is being closely monitored by political figures. An investigation is underway to determine the full scope of the accident.  |