search

വായുമലിനീകരണം: ശ്വാസം കിട്ടാതെ ഡൽഹി; വാഹനങ്ങളിൽ‌ ചിലതിന് നിരോധനം, ലംഘിച്ചാൽ 20,000 രൂപ പിഴ

cy520520 2025-11-15 05:51:10 views 1005
  



ഡൽഹി∙ രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  • Also Read മുംബൈയിലെ ബസ് ഡിപ്പോയിൽ സംശയാസ്പദമായി ചുവന്ന ബാഗ്; ഭീതിയുടെ മണിക്കൂറുകളിൽ നഗരം   


ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്‌ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബിഎസ്3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങളുടെയും ബിഎസ്4 ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടെയും ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്. ഡല്‍ഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് നിരോധനം. അടിയന്തര സ്വഭാവമില്ലാത്ത ഡീസല്‍ ചരക്ക് വാഹനങ്ങള്‍ക്കും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത ഇതരസംസ്ഥാന ബസുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണെന്നാണ് റിപ്പോര്‍ട്ട്. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ് നല്‍കുന്നുണ്ട്.  

കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റാണ് ഈ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. വിലക്ക് ലംഘിച്ച് വാഹനവുമായി ഇറങ്ങുന്നവരില്‍ നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. വായു ഗുണനിലവാരം 400 സൂചികയില്‍ താഴെയാകുകയും ഈ നില തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമായിരിക്കും ഈ വിലക്കുകള്‍ നീക്കുകയെന്നും കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചു.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, ഡൽഹിയിലെ വായുഗുണനിലവാര സ‍ൂചിക (എക്യുഐ) ഗുരുതരാവസ്ഥയിൽ തുടരുകയാണ്‌. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) ദൈനംദിന ബുള്ളറ്റിൻ പ്രകാരം ഡൽഹിയിൽ വെള്ളിയാഴ്ച വായു ഗുണനിലവാര സൂചിക 404 രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി വായുനിലവാരം സൂചിക ‘വളരെ മോശം’ നിലവാരത്തിലാണ്.  

  • Also Read എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി   


വായു മലിനീകരണം അപകടാവസ്ഥയിലായതോടെ ഡൽഹിയിൽ നവംബർ 15 മുതൽ സർക്കാർ, മുൻസിപ്പൽ കോർപറേഷൻ ജീവനക്കാരുടെ പ്രവൃത്തിസമയത്തിൽ മാറ്റം വരത്തുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ സർക്കാർ ഓഫിസുകൾ ഇനി രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെയും എംസിഡി ഓഫിസുകൾ രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെയും പ്രവർത്തിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.  English Summary:
Delhi air pollution is causing significant concern, leading to vehicle restrictions and changes in office timings. The Graded Response Action Plan has been implemented, banning BS3 petrol and BS4 diesel vehicles to combat the hazardous air quality.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140100

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com