തിരുവനന്തപുരം ∙ പാർട്ടി അനുമതി നൽകിയാൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ല. ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻദേവാണ് ആര്യയുടെ ജീവിത പങ്കാളി. സച്ചിൻദേവ് കോഴിക്കോട്ടും മേയറുടെ ഭാരിച്ച ചുമതലകളുള്ള ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമാണു താമസം. ഈ സാഹചര്യത്തിലാണു താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്കു മാറ്റാനുള്ള താൽപര്യം. പാർട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുവെന്നാണു വിവരം.
- Also Read ഭക്ഷണം വൈകി; ചോദ്യംചെയ്ത സഞ്ചാരിയെ ചട്ടുകംകൊണ്ട് തലയ്ക്ക് അടിച്ചു; മൂന്നാറിൽ ആക്രമിക്കപ്പെട്ടത് കൊല്ലം സ്വദേശി
ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയുമായാണ് ആര്യ 21–ാം വയസ്സിൽ തിരുവനന്തപുരം കോർപറേഷന്റെ മേയറായത്. 2022 സെപ്റ്റംബറിൽ മേയറായിരിക്കെയായിരുന്നു എസ്എഫ്ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻദേവുമായുള്ള വിവാഹം. 2 വയസ്സുള്ള കുഞ്ഞുണ്ട്. എംഎൽഎ എന്ന നിലയിൽ സച്ചിൻദേവിനു ബാലുശ്ശേരിയും, മേയർ എന്ന നിലയിൽ ആര്യയ്ക്കു തിരുവനന്തപുരവും വിട്ടുനിൽക്കാനാകാത്ത സ്ഥിതിയായിരുന്നു ഇതുവരെ. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റു ജില്ലകളിലും സംഘടനാപരിപാടികളിൽ സജീവമാണ്.
- Also Read മുംബൈയിലും വിമാനങ്ങൾക്കുനേരെ ‘ജിപിഎസ് വഴിതെറ്റിക്കൽ’; തെറ്റായ റേഡിയോ സിഗ്‌നലുകൾ അയച്ചു, ജാഗ്രതാ നിർദേശം
മികച്ച മേയറാണെന്നു സിപിഎം അവകാശപ്പെടുന്ന സ്ഥിതിക്ക് ആര്യയെ എന്തുകൊണ്ടു തിരുവനന്തപുരത്തു വീണ്ടും മത്സരിപ്പിക്കുന്നില്ലെന്നു കഴിഞ്ഞദിവസം ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചോദിച്ചിരുന്നു. ‘മലയാള മനോരമ’ തിരുവനന്തപുരം ഓഫിസിൽ സംഘടിപ്പിച്ച, മുഖ്യ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷരുടെ സംവാദത്തിലായിരുന്നു ചോദ്യം. മേയറായിരുന്നയാളെ ഡപ്യൂട്ടി മേയറാക്കാൻ വേണ്ടി മത്സരിപ്പിക്കില്ലെന്നും നിയമസഭയിലേക്കോ, പാർലമെന്റിലേക്കോ ആണു പരിഗണിക്കുകയെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. ലോകം ശ്രദ്ധിച്ച മേയറാണ് ആര്യയെന്നും അദ്ദേഹം പ്രകീർത്തിച്ചിരുന്നു.
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം s.aryarajendran എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Arya Rajendran: Arya Rajendran is considering a shift in her political base to Kozhikode. This move is influenced by her husband\“s location and the need to balance family and political responsibilities. The party is actively reviewing her request. |