search

ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട പ്രതിയെ സുഹൃത്ത് തിരിച്ചറിഞ്ഞു; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി

Chikheang 2025-11-14 01:21:03 views 1238
  



തിരുവനന്തപുരം∙ വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരിച്ചറിയല്‍ പരേഡ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തി. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി അര്‍ച്ചനയുടെ മുന്നിലാണ് പ്രതിയെ എത്തിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നിയോഗിച്ച സമിതിയും അര്‍ച്ചനയും പ്രതിയും മാത്രമാണ് പരേഡില്‍ പങ്കെടുത്തത്. പ്രതിയെ അര്‍ച്ചന തിരിച്ചറിഞ്ഞുവെന്നാണ് സൂചന.  

  • Also Read തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട ബിജെപി പട്ടിക പുറത്ത്; സിപിഎം നേതാവ് എ.സമ്പത്തിന്റെ സഹോദരനും ടിക്കറ്റ്   


തിരിച്ചറിയല്‍ പരേഡിനു ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ട്രെയിനിലും കോട്ടയത്ത് ഇയാള്‍ മദ്യപിച്ച ബാറിലും എത്തിച്ച് തെളിവെടുക്കും. ആക്രമണത്തില്‍ പരുക്കേറ്റ ശ്രീക്കുട്ടി ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നവംബര്‍ രണ്ടിന് കേരള എക്‌സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ വാതിലിനു സമീപത്തുനിന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേക്കു ചവിട്ടി വീഴ്ത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു.

  • Also Read നവീൻ ബാബു കേസ് അന്വേഷിച്ച മുൻ എസിപി രത്നകുമാറിന് സിപിഎം ടിക്കറ്റ്; ശ്രീകണ്ഠാപുരം നഗരസഭയിൽ ചെയർമാൻ സ്ഥാനാർഥിയാകും   
English Summary:
Sreekutty Assault Case: Sreekutty was pushed from a train after questioning smoking. The accused has been identified, and the investigation is ongoing to gather more evidence.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: wbetz casino Next threads: sherlock holmes the hunt for blackwood slot
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143875

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com