deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

നവീൻ ബാബു കേസ് അന്വേഷിച്ച മുൻ എസിപി രത്നകുമാറിന് സിപിഎം ടിക്കറ്റ്; ശ്രീകണ്ഠാപുരം നഗരസഭയിൽ ചെയർമാൻ സ്ഥാനാർഥിയാകും

deltin33 2025-11-14 00:21:41 views 430

  



കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സിപിഎം സ്ഥാനാർഥി.  അസി. കമ്മിഷണറായിരുന്ന ടി.കെ. രത്നകുമാറിനെയാണ് ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. ജോലിയിൽ നിന്ന് വിരമിച്ചതോടെയാണ് രത്നകുമാർ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

  • Also Read ‘ആർഷോയ്‍ക്കെതിരെ എഐഎസ്എഫ് വനിതാ നേതാവിന്റെ ആക്ഷേപം പച്ചക്കള്ളം; വ്യക്തിവിരോധത്തിന്റെ ബാക്കിപത്രം’   


കണ്ണൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാര്‍, അസി. കമ്മിഷണറായിരുന്ന രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നവീൻ ബാബുവിന്റെ മരണം അന്വേഷിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. അന്വേഷണം ശരിയായ രീതിയിലല്ലായിരുന്നുവെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്.

  • Also Read പഞ്ചായത്തംഗത്തിന് 8000, മേയർക്ക് 15800; തദ്ദേശതിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് ലഭിക്കുന്നത് ശമ്പളമല്ല, ഓണറേറിയം മാത്രം   


സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കോട്ടൂർ വാർഡിലാണ് രത്‌നകുമാർ മത്സരിക്കുന്നത്. മാർച്ചിലാണ് രത്നകുമാർ വിരമിച്ചത്. പൊലീസിൽ ചേരുന്നതിന് മുമ്പ് ശ്രീകണ്ഠപുരം സൊസൈറ്റി കോളജിൽ അധ്യാപകനും കോട്ടൂർ യുവധാര ക്ലബിന്റെ വോളീബോൾ താരവുമായിരുന്നു. രത്നകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. മത്സരിക്കാൻ ടിക്കറ്റ് നൽകിയത് ഉദ്ദിഷ്ട കാര്യം സാധിച്ചു കൊടുത്തതിന്റെ ഉപകാര സ്മരണയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു.
    

  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
TK Ratnakumar\“s Candidacy: CPM candidate Ratnakumar is contesting in Sreekandapuram Municipality elections. The former police officer investigated the Naveen Babu case, and his candidacy has sparked controversy.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

administrator

Credits
104637
Random