തിരുവനന്തപുരം∙ എംജി സർവകലാശാലയിലെ എസ്എഫ്ഐ–എഐഎസ്എഫ് സംഘർഷത്തിൽ അന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന പി.എം.ആർഷോയ്ക്ക് എതിരെ എഐഎസ്എഫ് വനിതാ നേതാവ് ഉയർത്തിയ ആക്ഷേപം പച്ചക്കള്ളമായിരുന്നുവെന്നു സംഭവത്തിലുൾപ്പെട്ട മുൻ എഐഎസ്എഫ് നേതാവ് എ.എ.സഹദ്. എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗമായിരുന്ന സഹദിനും അന്ന് എസ്എഫ്ഐക്കാരുടെ മർദനമേറ്റിരുന്നു. എന്നാൽ ആർഷോ ജാതി അധിക്ഷേപവും സ്ത്രീവിരുദ്ധ പരാമർശവും നടത്തി ഭീഷണിപ്പെടുത്തിയെന്ന വനിതാ നേതാവിന്റെ ആരോപണം തെറ്റായിരുന്നുവെന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സഹദ് പറയുന്നു. സിപിഐ ആലുവ മണ്ഡലം കമ്മിറ്റിയംഗം കൂടിയായിരുന്ന സഹദ് അടുത്തിടെ പാർട്ടിയിൽനിന്നു രാജിവച്ചിരുന്നു.
- Also Read തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട ബിജെപി പട്ടിക പുറത്ത്; സിപിഎം നേതാവ് എ.സമ്പത്തിന്റെ സഹോദരനും ടിക്കറ്റ്
പോസ്റ്റിൽനിന്ന്: ‘വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു അത്. വനിതാ നേതാവ് നടത്തിയതു നാടകമാണെന്ന് ഇതിനുശേഷം കൂടിയ എഐഎസ്എഫ് സംസ്ഥാന കൗൺസിൽ യോഗത്തിൽ അന്നത്തെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തതാണ്. എന്നാൽ സംഘടന ഈ സത്യം പ്രവർത്തകരെ അറിയിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണു ഞാൻ രാജിവച്ചത്. ഒരുതരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കിൽ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി, പാലക്കാട്ട് ആർഷോക്കെതിരെ ബിജെപി നടത്തിയ അക്രമത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കണം’. അന്നത്തെ വനിതാ നേതാവ് ഇപ്പോൾ സിപിഐയുടെയും മഹിളാ സംഘത്തിന്റെയും പറവൂർ മണ്ഡലം കമ്മിറ്റി ഭാരവാഹിയാണ്.
- Also Read പഞ്ചായത്തംഗത്തിന് 8000, മേയർക്ക് 15800; തദ്ദേശതിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് ലഭിക്കുന്നത് ശമ്പളമല്ല, ഓണറേറിയം മാത്രം
അതിനിടെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ പി.എം.ആർഷോയെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യ വിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണു പാലക്കാട് കണ്ടത്. ആർഎസ്എസിനു സ്വാധീനം വർധിച്ചാൽ സംഭവിക്കാവുന്ന അപകടത്തിന്റെ സൂചനയാണിത്. ഇത്തരം കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
- Also Read പഞ്ചായത്തംഗത്തിന് 8000, മേയർക്ക് 15800; തദ്ദേശതിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് ലഭിക്കുന്നത് ശമ്പളമല്ല, ഓണറേറിയം മാത്രം
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
English Summary:
The Aftermath of SFI-AISF Clash: A former AISF leader has claimed that the allegations against PM Arsho were false, adding a new dimension to the ongoing debate. |