search

സംവിധായകൻ വി.എം.വിനു കോഴിക്കോട് കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർഥി; മേയർ സ്ഥാനാർഥിയായേക്കും

deltin33 2025-11-13 20:51:13 views 1065
  



കോഴിക്കോട് ∙ ചലച്ചിത്ര സംവിധായകൻ വി.എം.വിനു കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി. വിനുവിനെ മേയർ സ്ഥാനാർഥിയായി കോൺഗ്രസ് കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ സ്ഥിരീകരണമായത്. കല്ലായ് ഡിവിഷനിലാണ് വി.എം.വിനു മത്സരിക്കുക. വിനുവിന്റേത് ഉൾപ്പെടെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 15 പേരുടെ കൂടി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഡിസിസി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് കെ.പ്രവീൺകുമാറും എം.കെ.രാഘവൻ എംപിയും ചേർന്നു പുറത്തിറക്കി.

  • Also Read പിഎം ശ്രീ പിബി യോഗം ചർച്ച ചെയ്തോയെന്ന് ചോദ്യം, ‘പത്രപ്രവർത്തകനായിട്ട് എത്ര നാളായി?’; ക്ഷുഭിതനായി മുഖ്യമന്ത്രി‌ –വിഡിയോ   


കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് പാറോപ്പടി ഡിവിഷനിൽ മത്സരിക്കും. വി.എം.വിനുവിനൊപ്പം കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായി ചർച്ചകളിൽ ഉണ്ടായിരുന്ന ആളാണ് പി.എം.നിയാസ്. എരഞ്ഞിക്കൽ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട്, സിവിൽ സ്റ്റേഷൻ വാർഡിൽ പരിസ്ഥിതി പ്രവർത്തക പി.എം.ജീജാഭായ് എന്നിവരുടെ പേരുകളും രണ്ടാം ഘട്ട പട്ടികയിൽ ഉണ്ട്.  

  • Also Read സുപ്രീം കോടതിയെ സമീപിച്ചുകൂടേ?: എസ്ഐആറിൽ ഹൈക്കോടതി; തടസ്സപ്പെടുത്താൻ നീക്കമെന്ന് തിര. കമ്മിഷൻ   


കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക (വാർഡ് നമ്പർ – ഡിവിഷൻ – സ്ഥാനാർഥി എന്ന ക്രമത്തിൽ)

1 – എലത്തൂർ – ലത കളങ്കോളി

5 – മൊകവൂർ – കെ.സായിഷ്

3 – എരഞ്ഞിക്കൽ – വൈശാൽ കല്ലാട്ട്

12 – പാറോപ്പടി – പി.എം.നിയാസ്

13 – സിവിൽ സ്റ്റേഷൻ – പി.എം.ജീജാബായ്

15 – വെള്ളിമാടുകുന്ന് – സ്വപ്ന മനോജ്

21 – ചേവായൂർ – പുതുശ്ശേരി വിശ്വൻ

26 – പറയഞ്ചേരി – അജന ജനാർദ്ദനൻ

27 – പുതിയറ – ഷേർളി ജോൺ പ്രമോദ്

35 – മാങ്കാവ് – മനക്കൽ ശശി

37 – കല്ലായ് – വി.എം.വിനു

61 – പാളയം – അൻവാറ തെക്കോത്ത്

62 – മാവൂർ റോഡ് – ആശ ജയപ്രകാശ്

65 – എരഞ്ഞിപ്പാലം – സി.പി.സലീം

74 – എടക്കാട് – എൻ.വി.അഞ്ജന

ആദ്യഘട്ട പട്ടികയിൽ 22 പേരുടേത് ഉൾപ്പെടെ കോൺഗ്രസിന്റെ 37 സ്ഥാനാർഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. കോൺഗ്രസ് – 49, മുസ്‌ലിം ലീഗ് – 25, സിഎംപി – 2 എന്നിങ്ങനെ മൊത്തമുളള 76 സീറ്റ് ഭാഗം വച്ചാണ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കുന്നത്. ഇതുപ്രകാരം ഇനി 12 സീറ്റിൽ കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
    

  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
  • കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kozhikode Corporation election: VM Vinu is contesting in the Kozhikode Corporation election as a Congress candidate from the Kallai division.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4010K

Credits

administrator

Credits
402716

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com