വാഷിങ്ടൻ ∙ സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ ആഭ്യന്തര പ്രശ്നങ്ങൾ വർധിക്കുന്നതിനിടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫിസായ ഓവൽ ഓഫിസ് ആഡംബര പൂർണമാക്കി ഡോണൾഡ് ട്രംപ്. ഓഫിസ് സ്വർണം കൊണ്ട് അലങ്കരിച്ചതിന്റെ ദൃശ്യങ്ങൾ ട്രംപ് പുറത്തുവിട്ടു. 24 കാരറ്റ് സ്വർണം ഉപയോഗിച്ചാണ് ഓഫിസിന്റെ നവീകരണം ട്രംപ് നടത്തിയത്. ഓഫിസ് നവീകരണത്തിനായുള്ള സ്വർണം ട്രംപ് നേരിട്ട് വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
Donald J. Trump Truth Social Post 04:32 PM EST 09/28/25
Some of the highest quality 24 Karat Gold used in the Oval Office and Cabinet Room of the White House. Foreign Leaders, and everyone else, “freak out” when they see the quality and beauty. Best Oval Office ever, in terms of… pic.twitter.com/mqhhpZ1YcTISIS recruitment Kerala, NIA court verdict, Coimbatore blast case, Islamic State Kerala, Terrorism in Kerala, Malayala Manorama Online News, NIA investigation, Kerala Terror Case, ISIS Conspiracy, Radicalization in Kerala, ഐഎസ് റിക്രൂട്ട്മെന്റ്, കേരള ഭീകരാക്രമണം, എൻഐഎ കോടതി വിധി, ഭീകരവാദ ഗൂഢാലോചന, ഇസ്ലാമിക് സ്റ്റേറ്റ് — Commentary Donald J. Trump Posts From Truth Social (@TrumpDailyPosts) September 28, 2025
ഏറ്റവും ഉയർന്ന നിലവാരമുള്ള 24 കാരറ്റ് സ്വർണങ്ങളിൽ ചിലത് എന്നാണ് ഓഫിസ് ആഡംബരമാക്കാൻ ഉപയോഗിച്ച സ്വർണങ്ങളുടെ വിഡിയോ പുറത്തുവിട്ട ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. വിജയത്തിന്റെയും സമൃദ്ധിയുടെയും പ്രതിഫലനമാണ് ഈ മേക്കോവർ എന്നും നവീകരണത്തെ ട്രംപ് വിശേഷിപ്പിക്കുന്നു. ഓഫിസ് സന്ദർശിച്ച ലോക നേതാക്കൾ സ്വർണം കണ്ട് അമ്പരന്നു എന്നാണ് റിപ്പോർട്ടുകൾ.
ഓഫിസിലെ വാതിലുകൾക്ക് മുകളിൽ സ്വർണം പൂശി കൊത്തുപണികൾ നടത്തിയിട്ടുണ്ട്. ട്രംപിന്റെ പേരെഴുതിയ സ്വർണ പാത്രങ്ങൾ, ട്രോഫികൾ എന്നിവയും അലങ്കാരത്തിനായുണ്ട്. ഓഫിസിനുള്ളിലെ ഛായാചിത്രങ്ങളുടെ എണ്ണവും കൂടി. ‘സുവർണ കാലഘട്ടത്തിലേക്കുള്ള ഒരു സുവർണ ഓഫിസ്’ എന്നാണ് നവീകരണത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിശേഷിപ്പിച്ചത്. ട്രംപിന്‍റെ സ്വര്‍ണത്തോടുള്ള ഭ്രമം നേരത്തെ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ നിരവധി വീടുകൾ സ്വർണം പൂശിയവയാണ്. സന്ദർശനത്തിന് എത്തുന്ന വിദേശ നേതാക്കൾ ട്രംപിന് സ്വർണ സമ്മാനങ്ങളും നൽകാറുണ്ട്. English Summary:
Donald Trump\“s Office has been lavishly renovated with gold: The renovation reflects success and prosperity, according to Trump. The office now features 24-karat gold accents and details, showcasing Trump\“s affinity for gold.  |