മുംബൈ ∙ അമരാവതിയിൽ നടത്തുന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷത്തിലും വിജയദശമി ആഘോഷത്തിലും മുഖ്യാതിഥിയായി പങ്കെടുക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്‌യുടെ മാതാവ് ഡോ.കമൽതായ് ഗവായ്‌ക്കു ക്ഷണം. അമരാവതി കിരൺനഗറിലെ ശ്രീമതി നർസമ്മ മഹാവിദ്യാലയ മൈതാനത്ത് അടുത്ത മാസം 5നു നടത്തുന്ന പരിപാടിയിലേക്കാണു ഡോ.കമൽതായ്‌യെ ക്ഷണിച്ചിട്ടുള്ളതെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു.China bridge, World\“s highest bridge, Huajiang Grand Canyon Bridge, Guizhou province bridge, Mountain bridge, Malayala Manorama Online News, China tourism, Engineering marvel, Suspension bridge, Sky cafe bridge, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ആർഎസ്എസിന്റെ അമരാവതി മഹാനഗർ യൂണിറ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുതിർന്ന ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറാണു മുഖ്യപ്രഭാഷകൻ. അമരാവതിയിലെ വിദ്യാഭ്യാസ–സാമൂഹിക പ്രവർത്തനരംഗത്തു സജീവമായിട്ടുള്ള വ്യക്തിയാണു ഡോ.കമൽതായ്. ഭർത്താവ് ആർ.എസ്.ഗവായ് കേരളത്തിന്റെ മുൻ ഗവർണറായിരുന്നു. വിജയദശമി ദിനത്തിൽ നാഗ്പുരിൽ നടത്തുന്ന പരിപാടിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണു മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. English Summary:
Dr. Kamaltai Gavai Invited to RSS Centenary Celebrations: RSS Centenary Celebrations are set to take place in Amravati, featuring Dr. Kamaltai Gavai, mother of the Chief Justice of India, as the chief guest.  |