മലപ്പുറം ∙ ഭാര്യാപിതാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. മലപ്പുറം ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുൽ സമദിനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റു ചെയ്തത്. ഭാര്യാപിതാവ് അബ്ദുല്ലയെയാണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെ കൂറ്റമ്പാറ രാമംകുത്ത് റോഡിൽ ചേനാംപാറയിലാണു സംഭവം. Karur Tragedy, Tamilaga Vettri Kazhagam (TVK), Madras High Court, Vijay Rally Ban, Judicial Inquiry Karur, TVK Rally Investigation, Tamil Nadu ADGP, Public Safety Rally, Malayala Manorama Online News, Senthil Kannan Petition, കരൂർ ദുരന്തം, ടിവികെ, വിജയ് റാലി, അപകട അന്വേഷണം, പൊലീസ് അന്വേഷണം, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
അബ്ദുല്ല ഓടിച്ചിരുന്ന ബൈക്കിൽ അബ്ദുൽ സമദ് കാർ ഇടിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്നു തെറിച്ചുവീണ അബ്ദുല്ലയെ വീണ്ടും ഇടിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ഭാര്യ തന്നോടൊപ്പം താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുല്ലയാണ് എന്ന ധാരണയാണ് അബ്ദുൽ സമദിന്റെ വിരോധത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു.
English Summary:
Son-In-Law Arrested For Attempting To Murder His Father-In-Law: Family dispute leads to attempted murder case. The incident occurred in Malappuram, with the accused allegedly using a car to intentionally hit the victim\“s bike.  |