കൊച്ചി ∙ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ മഠാധിപതി സ്വാമി ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ 15 വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. സ്വാമി ശാന്താനന്ദയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. Latest News, India News, TVK Rally Stampede, Vijay, Tamizhaga Vetri Kazhagam, TVK, karur tragedy, vijay political meetings, thalapathy vijay, tamil nadu politics, crowd control, actor vijay, youth support, fan enthusiasm, public property damage, police restrictions, cinematic politics, actor-turned-politician, കാറൂർ ദുരന്തം, വിജയ് രാഷ്ട്രീയ റാലികൾ, ദളപതി വിജയ്, തമിഴ്‌നാട് രാഷ്ട്രീയം, ജനക്കൂട്ട നിയന്ത്രണം, നടൻ വിജയ്, യുവജന പിന്തുണ, ആരാധക ആവേശം, പൊതുമുതൽ നശിപ്പിക്കൽ, പോലീസ് നിയന്ത്രണങ്ങൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Karur Tragedy: Unpacking the Chaos at Vijay\“s Political Rally
ശബരിമല സംരക്ഷണ സംഗമ വേദിയിൽ വാവർക്കെതിരെ സ്വാമി ശാന്താനന്ദ നടത്തിയ പരാമർശം വിവാദമായിരുന്നു. വാവർ മുസ്‍ലിം ആക്രമണകാരിയാണെന്നും അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണെന്നുമായിരുന്നു പ്രസംഗത്തിലെ പരാമർശം. ഇതിനെതിരെ രാജകുടുംബാംഗത്തിന്‍റേത് അടക്കം മൂന്നു പരാതികളാണ് പന്തളം പൊലീസിനു ലഭിച്ചത്. ഇതില്‍ കെപിസിസി വക്താവ് വി.ആർ.അനൂപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായസംഹിത പ്രകാരം 299, 196 (1ബി) വിശ്വാസം വ്രണപ്പെടുത്തൽ, മതസ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. English Summary:
High Court Stays Arrest of Swami Santhananda in Remarks against Vavar: Swami Santhananda is at the center of a controversy regarding alleged hate speech. The Kerala High Court has temporarily stayed his arrest in a case related to inciting religious hatred. This stay is effective until October 15, pending further consideration of his bail plea.  |