ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള സ്നേഹ പ്രകടനത്തിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി മന്ത്രിമാർ രംഗത്തെത്തിയതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ പറഞ്ഞതും പിഎസ്‌സി പരീക്ഷയിൽ കോപ്പിയടി പിടികൂടിയതും ഏറെ വായിക്കപ്പെട്ടു. രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിലായതാണ് മറ്റൊരു മുഖ്യ വാർത്ത. വായിക്കാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള സ്നേഹ പ്രകടനത്തിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി മന്ത്രിമാർ. സഹോദരങ്ങള്‍ പരസ്യമായി ചുംബിക്കുന്നത് വിദേശ രീതിയെന്ന് ഇരുവരെയും വിമർശിച്ച് നഗരവികസന മന്ത്രി കൈലാഷ് വിജയ് പറഞ്ഞു. കൈലാഷിനെ പിന്തുണച്ച് മന്ത്രിസഭയിലെ മറ്റൊരു അംഗമായ വിജയ് ഷായും രംഗത്തെത്തി.
കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരുമെന്ന് അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചു. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.Vijay, Dravida Munnetra Kazhagam DMK, Bharatiya Janata Party (BJP), India News, Vijay criticizes DMK\“s unfulfilled promises and alleges secret alliance between DMK and BJP, Vijay speech, Tamil Nadu politics, TVK party, DMK allegations, BJP alliance, Malayala Manorama Online News, 2026 election Tamil Nadu, Vijay political entry, AIADMK criticism, Tamil Nadu political news, വിജയ് പ്രസംഗം, തമിഴ്നാട് രാഷ്ട്രീയം, ടിവികെ പാർട്ടി, ഡിഎംകെ ആരോപണങ്ങൾ, ബിജെപി സഖ്യം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാർഥിയെ പിഎസ്‌സി വിജിലൻസ് വിഭാഗം പിടികൂടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്.
എൽഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ‘‘രാഷ്ട്രീയ നിലപാട് വളരെ വ്യക്തമായി നേരത്തെ പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങൾ വന്നോട്ടെ, ഞങ്ങൾ നേരിട്ടോളാം’’–ജി.സുകുമാരൻ നായർ പറഞ്ഞു.
പുലർച്ചെ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് പാലക്കാടുനിന്ന് അറസ്റ്റിലായത്. ശ്രീതുവിന്റെ മകൾ ദേവേന്ദുവിനെയാണ് വാടകയ്ക്കു താമസിക്കുന്ന കോട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ ജനുവരി 30ന് മരിച്ചനിലയിൽ കണ്ടെത്തിയത്. English Summary:
TODAY\“S RECAP 27-09-2025  |