deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ശബരീനാഥന്റെ കവടിയാറിൽ കോൺഗ്രസ് ജയിച്ചത് ഒറ്റ വോട്ടിന്; 9 സ്ഥാനാർഥികൾക്ക് ഭൂരിപക്ഷം നൂറിൽ താഴെ, ചങ്കിടിപ്പോടെ മുന്നണികൾ

cy520520 2025-11-6 12:51:10 views 770

  



തിരുവനന്തപുരം ∙ അഭിമാന പോരാട്ടത്തിനു കോൺഗ്രസ് കളത്തിലിറക്കിയ മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.എസ്. ശബരീനാഥൻ മത്സരിക്കുന്ന കവടിയാർ വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചത് ഒറ്റ വോട്ടിന്. ഫല പ്രഖ്യാപനത്തിൽ സംശയം ഉന്നയിച്ച എതിർ സ്ഥാനാർഥികൾ രണ്ടാമതും വോട്ടെണ്ണൽ ആവശ്യപ്പെട്ടു. രണ്ടാമത് എണ്ണിയപ്പോഴും ഭൂരിപക്ഷം മാറിയില്ല.

  • Also Read പാളയം ട്രാക്കിൽ പദ്മിനി തോമസ് ; 10 വാർ‌ഡ് ശ്രീലേഖയ്ക്ക് ; ശബരിക്കെതിരെ രാജേഷ് ? ബിജെപി നീക്കം ഇങ്ങനെ   


കോർപറേഷനിൽ ഇടതു മുന്നണി ഭരണത്തുടർച്ച നേടിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ബിജെപിക്കും ലഭിച്ച വാർഡുകൾ തമ്മിലെ വ്യത്യാസം 4 എണ്ണം മാത്രമാണ്. സിപിഎം ഒറ്റയ്ക്ക് നേടിയത് 39 വാർഡുകൾ. ബിജെപി നേടിയത് 35 വാർഡുകൾ. 3 മുന്നണികളിലെയും 9 സ്ഥാനാർഥികൾ കടന്നു കൂടിയത് നൂറിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇക്കുറിയും മുന്നണികളുടെ ചങ്കിടിപ്പേറ്റുന്നതാണ് ഈ കണക്കുകളാണ്.

  • Also Read അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?   


മുന്നണിയുടെ ഭാഗമായി മത്സരിച്ച് വിജയിച്ച 52 പേരുടെയും 3 സ്വതന്ത്രരുടെയും പിന്തുണയിലാണ് ഇടതു മുന്നണി 2020 ൽ കോർപറേഷൻ ഭരണം ആരംഭിച്ചത്. ഇതിൽ 75 വാർഡുകളിൽ സിപിഎം ഒറ്റയ്ക്കാണ് മത്സരിച്ചത്. വെള്ളാർ വാർഡിൽ നടത്തിയ ഉപ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് സിപിഐ വാർഡ് പിടിച്ചെടുത്തതോടെ മുന്നണിയിലെ അംഗബലം 53 ആയെങ്കിലും സിപിഎം അംഗങ്ങളുടെ എണ്ണം 39 ൽ നിന്ന് മാറിയില്ല.
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബിഡിജെഎസ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് ഏതാനും സീറ്റുകൾ നൽകിയതൊഴിച്ചാൽ 90 വാർഡുകളിലും ബിജെപി സ്ഥാനാർഥികളാണ് മത്സരിച്ചത്. ഇതിൽ 35 പേർ വിജയിച്ചെങ്കിലും വെള്ളാർ കൈവിട്ടുപോയതോടെ അംഗബലം 34 ആയി. പ്രധാന പാർട്ടികളുടെ അംഗ ബലത്തിലെ നേരിയ വ്യത്യാസമാണ് ഇക്കുറിയും ചർച്ചാ വിഷയം. മുന്നണി സംവിധാനം വഴി ഭരണം നിലനിർത്താമെന്ന് എൽഡിഎഫ് കണക്കുകൂട്ടുമ്പോൾ ഒറ്റയ്ക്ക് പരമാവധി സീറ്റുകൾ പിടിക്കാനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയതോടെ എൽഡിഎഫിനെയും ബിജെപിയെയും ഞെട്ടിക്കാമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ..

അതേസമയം, ഇടതു മുന്നണിയുടെ ഭാഗമായി മത്സരിച്ച മൂന്നും ബിജെപിയുടെ നാലും യുഡിഎഫിന്റെ രണ്ടും സ്ഥാനാർഥികൾ വിജയിച്ചത് നൂറിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ്. എൽഡിഎഫ് വിജയിച്ച ഞാണ്ടൂർക്കോണം (29), കുടപ്പനക്കുന്ന് (45), വലിയശാല (57) വാർഡുകളും ബിജെപി വിജയിച്ച ചെല്ലമംഗലം (88), നേമം (16), കാലടി (23), തിരുവല്ലം (80) വാർഡുകളുമാണു നേരിയ ഭൂരിപക്ഷത്തിൽ പാർട്ടികൾ നേടിയത്. ആക്കുളത്ത് 35 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം. English Summary:
Thiruvananthapuram Local Elections: witnessing heightened anxiety among political fronts due to numerous narrow victories in the last municipal polls. Congress, LDF, and BJP are employing distinct strategies, from early candidate announcements to focusing on front strength, to secure power in the Corporation amidst tight competition.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70792