ന്യൂഡൽഹി∙ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്ന് രാഹുൽ ആരോപിച്ചു. നടന്നത് ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആണ്. ഒരു സർക്കാരിനെ തന്നെയാണ് തട്ടിയെടുത്തത്. കോൺഗ്രസ് ജയിക്കുമെന്ന് മിക്കവാറും സർവേകൾ പ്രവചിച്ചപ്പോഴാണ് എൻഡിഎ വിജയിച്ചതെന്നും രാഹുൽ പറഞ്ഞു.
വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളിൽ മാത്രമായി സംഭവിക്കുന്നതല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ആസൂത്രിതമായി നടക്കുന്നതാണ്. ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്.
കോൺഗ്രസിന്റെ വിജയം ഹരിയാനയിൽ അട്ടിമറിച്ച് പരാജയമാക്കി മാറ്റി. 100 ശതമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. എല്ലാ സൂചനകളും സർവേകളും കോൺഗ്രസ് ജയം പ്രവചിച്ചപ്പോൾ ബിജെപി ഉറച്ച വിശ്വാസത്തിലായിരുന്നു.
- മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
- അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
കോൺഗ്രസ് തോറ്റ 8 മണ്ഡലങ്ങളിൽ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. ഒരു യുവതിയുടെ ചിത്രം വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച രാഹുൽ ഇവർ 22 തവണ 10 ബൂത്തുകളിലായി പല പേരുകളിലായി ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്നു വ്യക്തമാക്കി. ഇതൊരു കേന്ദ്രീകൃത അട്ടിമറിയാണ് എന്നു പറയാനുള്ള പ്രധാന കാരണം ഇതാണ്. യഥാർഥത്തിൽ ഇവർ മതീയസ് ഫെറാരോ എന്ന ബ്രസീലിയൻ മോഡലാണ്. ചിത്രത്തിലുള്ള ബ്രസീലിയൻ മോഡലിന്റെ ഫെയ്സ്ബുക് പേജും രാഹുൽ പങ്കുവച്ചു.
25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്നാണ് രാഹുൽ ആരോപിച്ചത്. 5,21,619 ഡൂപ്ലിക്കേറ്റ് വോട്ടർമാരുണ്ടായി. 93,174 വ്യാജ വിലാസങ്ങളുണ്ടായെന്നും രാഹുൽ ആരോപിച്ചു. ഇത് വീണ്ടും പരിശോധിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരിക്കുകയാണ്. എന്നാൽ എല്ലാത്തിന്റേയും തെളിവുകൾ കയ്യിലുണ്ടെന്നും രാഹുൽ പറഞ്ഞു. മറ്റൊരു ഫോട്ടോയിലുള്ള സ്ത്രീക്ക് 100 സ്ഥലങ്ങളിലാണ് വോട്ടെന്ന് വോട്ടർപട്ടികയിലെ പേര് കാട്ടി രാഹുൽ പറഞ്ഞു. English Summary:
Haryana election rigging allegations are serious. Rahul Gandhi alleges widespread voter fraud in Haryana, highlighting discrepancies in voter lists and duplicate voting instances. |