ആലപ്പുഴ ∙ ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്ന് പ്രതി സെബാസ്റ്റ്യൻ. ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. 2006 മേയ് മാസത്തിലാണ് കൊലപാതകം നടന്നത്. പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപ്പെടുത്തിയതെന്നും സെബാസ്റ്റ്യൻ അന്വേഷണസംഘത്തോട് പറഞ്ഞു.
എല്ലുകൾ കത്തിച്ച ശേഷം അവശേഷിച്ച അവശിഷ്ടങ്ങൾ പലയിടങ്ങളിലായി സംസ്കരിച്ചുവെന്നും സെബാസ്റ്റ്യൻ പറഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പള്ളിപ്പുറത്തെ വീട്ടിൽ സെബാസ്റ്റ്യനെ തെളിവെടുപ്പിന് എത്തിച്ചത്. ഇതിനിടെ നൽകിയ സെബാസ്റ്റ്യന്റെ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.CPM Leader KJ Shine, Cyber Attack Arrest Kerala, KM Shajahan Arrest, Kerala Police Investigation, Social Media Abuse Kerala, Ernakulam Sessions Court, Malayala Manorama Online News, KJ Shine Case Details, Cyber Crime Kerala, Kerala Political News, സൈബർ ആക്രമണം, കെ ജെ ഷൈൻ, കെ എം ഷാജഹാൻ അറസ്റ്റ്, കേരളാ പോലീസ്, അശ്ലീല കമന്റുകൾ, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
മൃതദേഹം കുഴിച്ചിട്ട സ്ഥലവും മറ്റും സെബാസ്റ്റ്യൻ കാണിച്ചുതരേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റസമ്മത മൊഴി അനുസരിച്ചു പല സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. സെബാസ്റ്റ്യനെ കൂട്ടി പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പു നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം പറഞ്ഞത്. 17 വർഷം മുൻപു കാണാതായ ബിന്ദു കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച് അടുത്തിടെയാണു പൊലീസ് കേസെടുത്തത്. ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയെ സമാന രീതിയിൽ കൊലപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായ സെബാസ്റ്റ്യനെ കോടതിയിൽനിന്നു കഴിഞ്ഞ ദിവസം ആലപ്പുഴ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
2006 ലാണ് ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കാണാതാവുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ 2006ൽ തന്നെ ബിന്ദു കൊല്ലപ്പെട്ടതായി പറയുന്നു. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിനു സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തുക ആയിരുന്നു. English Summary:
Sebastian Confesses to Killing Bindu Padmanabhan: Alappuzha murder case involves the arrest of Sebastian for the murder of Bindu Padmanabhan. He confessed to killing Bindu in 2006 and burying her remains in his house.  |