deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കേസ് കൊടുത്തതോടെ കമന്റുകൾ നീക്കി; 5 പേരുടെ ഫോൺ പിടിച്ചെടുത്തു: കെ.ജെ. ഷൈന്റെ കേസിൽ കടുത്ത നടപടി_deltin51

Chikheang 2025-9-28 00:20:58 views 807

  



കൊച്ചി∙ സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണത്തില്‍ അറസ്റ്റിലായ യുട്യൂബർ കെ.എം.ഷാജഹാന്റെ കാര്യത്തിൽ കൈപൊള്ളിയെങ്കിലും തുടർനടപടികളുമായി പൊലീസ് മുന്നോട്ട്. ഷൈനുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകളും അധിക്ഷേപകരമായ പ്രസ്താവനകളുമിട്ടവർക്കെതിരെയാണ് അടുത്ത നടപടി. ഇതിന്റെ ഭാഗമായി അഞ്ചുപേരുടെ ഫോൺ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ആവശ്യമെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യും. സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രസ്താവനകളും മറ്റും നടത്തിയ ഒട്ടേറെപ്പേർ ഷൈൻ കേസ് കൊടുത്തതോടെ അതൊക്കെ നീക്കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.  


അതിനിടെ, ഷൈൻ നൽകിയ കേസിലെ ഒന്നാം പ്രതി സി.കെ.ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്നു പരിഗണിച്ചേക്കും. കേസ് എടുത്തതു മുതൽ ഗോപാലകൃഷ്ണൻ ഒളിവിലാണ്. കേസിലെ രണ്ടാം പ്രതി യുട്യൂബർ കെ.എം.ഷാജഹാൻ പ്രസിദ്ധീകരിച്ച വിഡിയോ പങ്കുവയ്ക്കുക മാത്രമാണു താൻ ചെയ്തത് എന്നാണ് ഗോപാലകൃഷ്ണന്റെ വാദം. ഗോപാലകൃഷ്ണനെതിരായ കേസിന്റെ വിശദാംശങ്ങൾ ആലുവ റൂറൽ സൈബർ പൊലീസ് കോടതിയിൽ ഹാജരാക്കും.Murder, Crime Branch, Crime Kerala, Kerala News, Latest News, Sebastian Confesses to Killing Bindu Padmanabhan, Alappuzha murder case, Missing Bindu Padmanabhan, Sebastian arrested, Kerala crime news, Pallipporte house murder, Malayala Manorama Online News, Kerala police investigation, Crime Branch Alappuzha, Old murder case solved, Bindu\“s land fraud, കൊലപാതകം, അന്വേഷണം, Malayalam news crime, അറസ്റ്റ്, തെളിവെടുപ്പ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, സെബാസ്റ്റ്യൻ,ബിന്ദു പത്മനാഭൻ   


ആദ്യം കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ച ഷാജഹാനെ മറ്റൊരു കേസിൽ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്ത നടപടി കോടതിയുടെ വിർശനത്തിന് ഇടയാക്കിയിരുന്നു. കേസെടുത്ത് മൂന്നു മണിക്കുറിനുള്ളില്‍ എറണാകുളത്തുനിന്ന് പൊലീസ് തിരുവനന്തപുരത്തെത്തി ഷാജഹാനെ അറസ്റ്റ് െചയ്തത് എങ്ങനെയാണെന്നു കോടതി ചോദിച്ചിരുന്നു. പൊലീസ് ചുമത്തിയ വകുപ്പുകളിലെ കാര്യങ്ങൾക്കുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞുമില്ല. തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പൊലീസിന് ഏറെ ക്ഷീണമുണ്ടാക്കിയ കാര്യമായിരുന്നു ഇത്. അതുകൊണ്ടു തന്നെ മുന്നോട്ടുള്ള നീക്കങ്ങൾ പൊലീസും കരുതലോടെയാണ്.  


ഷാജഹാന്റെ വിഡിയോ പുറത്തു വരികയും സമൂഹമാധ്യമങ്ങളിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തതോടെ ഒട്ടേറെ പേരാണ് കെ.ജെ.ഷൈനിനെതിരെ ലൈംഗികച്ചുവയുള്ള പരാമർശങ്ങളുമായി രംഗത്തെത്തിയത്. വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണനും അധിക്ഷേപത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ 3 സിപിഎം എംഎൽഎമാർ എന്നായിരുന്നു ഷാജഹാനടക്കം പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതോടെ ഇവരും പൊലീസിനു പരാതി നൽകി. ആന്റണി ജോൺ, പി.വി.ശ്രീനിജിൻ, കെ.ജെ.മാക്സി തുടങ്ങിയവരിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. English Summary:
Police Proceed with Caution in KJ Shine Cyber Attack Case: After the arrest of YouTuber KM Shajahan, police are proceeding with caution. The investigation focuses on those who posted obscene comments and defamatory statements on social media.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
76682